യു.പിയിൽ ബസുകൾ കാവിവത്കരിച്ച് യോഗി സർക്കാർ

ലഖ്നോ: സർക്കാർ ബസിന്‍റെ നിറം മാറ്റുന്ന പ്രധാന പരിപാടിയാണ് യു.പിയിൽ മാറി വരുന്ന സർക്കാറുകൾ ആദ്യം ചെയ്യുക. ഇത്തവണയും  രീതിക്ക് മാറ്റമുണ്ടായില്ല. യോഗി സർക്കാർ ഉത്തർ പ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകളുടെ നിറം മാറ്റി. സർക്കാർ ബി.ജെ.പിയുടേതായപ്പോൾ ബസിന്‍റെ നിറം കാവിയായി. 

മുമ്പ് ബി.എസ്.പിയുടെ കാലത്ത് ബസുകൾക്ക് നീലയും വെള്ളയുമായിരുന്നു നിറം. പിന്നീട് എസ്.പി അധികാരത്തിലെത്തിയപ്പോൾ ചുവപ്പും പച്ചയുമാക്കി. 

കാവി നിറത്തിലുള്ള 50 പുതിയ ബസുകളാണ് യു.പി സർക്കാർ നിരത്തിലിറക്കുന്നത്. കാവി നിറത്തോടൊപ്പം വെള്ള നിറവും ബസുകളിലുണ്ട്. ദീൻ ദയാൽ ഉപാധ്യയായുടെ നൂറാം ജന്മവാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി 'അന്ത്യോദയ' എന്ന പേരിലാണ് ബസ് സർവീസ് തുടങ്ങുന്നത്. 

Tags:    
News Summary - Change Colours of UP Buses turned to Saffron-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.