Posted On
date_range Updated On
date_range ബി.ജെ.പി നേതാവ് ചന്ദൻ മിത്ര തൃണമൂൽ കോൺഗ്രസിലേക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ മുതിർന്ന നേതാവും രാജ്യ സഭാംഗവുമായിരുന്ന ചന്ദൻ മിത്ര തൃണമൂൽ കോൺഗ്രസിലേക്ക്. ബി.ജെ.പിയിൽ രാജിക്കത്ത് നൽകിയ ചന്ദൻ, ശനിയാഴ്ച തൃണമൂലിൽ ചേരും. ശനിയാഴ്ച തൃണമൂലിെൻറ ആഭിമുഖ്യത്തിൽ രക്തസാക്ഷിദിനത്തോടനുബന്ധിച്ച് നടത്തുന്ന മെഗാ റാലിയിലാണ് ചന്ദെൻറ തൃണമൂൽ പ്രവേശനം നടക്കുക.
പാർട്ടിയും ചന്ദനും ഇക്കാര്യത്തെ കുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും ശനിയാഴ്ചയിലെ റാലിയിൽ നിരവധി പുതു മുഖങ്ങൾ പാർട്ടിയിലെത്തുമെന്ന് തൃണമൂൽ കോൺഗ്രസ് ഉറപ്പു നൽകുന്നു.
അമിത് ഷാ- മോദി അച്ചുതണ്ടിനെ ചുറ്റുന്ന ബി.ജെ.പി അധികാരത്തിൽ ചന്ദൻ മിത്ര അതൃപ്തനായിരുന്നു. ബി.ജെ.പി നയങ്ങളിലുള്ള അതൃപ്തി രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. രണ്ടു തവണ ബി.ജെ.പിയുടെ രാജ്യസഭാ എം.പിയായിരുന്ന വ്യക്തിയാണ് ചന്ദൻ മിത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.