മുൻ ബി.ജെ.പി രാജ്യസഭ എം.പി ചന്ദൻമിത്ര തൃണമൂലിൽ ചേർന്നു

കൊൽക്കത്ത: മുൻ രാജ്യസഭ എം.പിയും ബി.ജെ.പി നേതാവുമായ ചന്ദൻമിത്ര തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൊൽക്കത്തിയിൽ തൃണമൂലി​​​െൻറ മെഗാറാലിയിൽ വെച്ചാണ്​ ചന്ദൻമിത്ര പാർട്ടിയിൽ ചേർന്നത്​. 

ചന്ദൻ മിത്ര കഴിഞ്ഞാഴ്​ചയാണ്​ ബി.ജെ.പിയിൽ നിന്ന്​ രാജിവെച്ചത്​. നരേന്ദ്രമോദിയുടെയും അമിത്​ ഷായുടെയും നേതൃത്വത്തിലുള്ള പാർട്ടി ഭരണത്തിൽ അതൃപ്​തി അറിയിച്ചാണ്​ ചന്ദൻമിത്ര പാർട്ടി വിട്ടത്​. പാർട്ടി നയങ്ങളോടുള്ള വിയോജിപ്പും അദ്ദേഹം രാജിക്കത്തിൽ വ്യക്​തമാക്കിയിരുന്നു.​

ചന്ദൻമിത്രക്കൊപ്പം നാല്​ കോൺഗ്രസ്​ എം.എൽ.എമാരും തൃണമൂലിൽ ചേർന്നിട്ടുണ്ട്​. സമർ മുഖർജി, അബു താഹിർ, സബിന യാസ്​മിൻ, അക്​ഹുറുസ്​മാൻ എന്നിവരാണ്​ കോൺഗ്രസ്​ വിട്ട്​ തൃണമൂലിലെത്തിയത്​.

Tags:    
News Summary - Chandan Mitra, Former BJP Lawmaker, Joins Trinamool At Mega Kolkata Rally-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.