ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടറുകളുമായി കർഷകർ ഡൽഹിയിലേക്ക് നടത്താൻ നിശ്ചയിച്ച 'കിസാൻ പേരഡ്' തടയണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ തിങ്കളാഴ്ച വൈകീട്ട് സുപ്രീംകോടതിയെ സമീപിച്ചു.
വാദം കേൾക്കലിനിടയിൽ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽവെ മുന്നോട്ടുവെച്ച ഇൗ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തള്ളിക്കളഞ്ഞിരുന്നു.
ജനുവരി 26ന് റിപ്പബ്ലിക് ദിനം അലേങ്കാലമാക്കുന്നതാണ് ട്രാക്ടർ റാലിയെന്ന അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിെൻറ ആരോപണം കർഷക യൂനിയനുകൾക്കുവേണ്ടി ഹാജരായ ദുഷ്യന്ത് ദവെ നിഷേധിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.