ജഡ്ജി നിയമനം: ഹരജികള്‍ തള്ളണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഹൈകോടതികളിലെയും സുപ്രീംകോടതിയിലെയും ജഡ്ജി നിയമനമുള്‍പ്പെടെ നീതിന്യായരംഗത്ത് പരിഷ്കരണങ്ങളാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ തള്ളണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാര്‍ പരിഗണനയിലായതിനാല്‍ നിയമപരമായി സമാന്തര നടപടി ആവശ്യമില്ളെന്ന് കേന്ദ്രത്തിനുവേണ്ടി അറ്റോണി ജനറല്‍ മുകള്‍ രോഹതഗി വാദിച്ചു. വിഷയം ആദ്യമായാണ് പരിഗണനക്ക് വരുന്നതെന്നും ഒരു മാസത്തിനുശേഷം വീണ്ടും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറും ജസ്റ്റിസ് എന്‍.വി. രമണയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. 

ജഡ്ജി നിയമന നടപടിക്രമം സംബന്ധിച്ച് ആറ് മാസത്തിനിടെ അന്തിമതീരുമാനമായിട്ടില്ളെന്ന് രോഹതഗി പറഞ്ഞു. ഹൈകോടതി ജഡ്ജിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും സ്ഥലംമാറ്റം സംബന്ധിച്ച് കൊളീജിയം ശിപാര്‍ശ പരിഗണിച്ച് നടപടിയെടുക്കാത്തതെന്താണെന്ന് സുപ്രീംകോടതി ജനുവരി രണ്ടിന് കേന്ദ്രസര്‍ക്കാറിനോട് ആരാഞ്ഞിരുന്നു. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി കൊളീജിയം ഹൈകോടതികളിലെ ജഡ്ജി നിയമനത്തിന് ശിപാര്‍ശ ചെയ്ത 43 പേരുകള്‍ അംഗീകരിക്കാതിരുന്ന കേന്ദ്രനിലപാട് ശരിയല്ളെന്ന് കോടതി നവംബര്‍ 18ന് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Centre seeks dismissal of pleas on judges' appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.