എം.പി ഫണ്ട്​ പുനഃസ്​ഥാപിച്ചു; ഈ സാമ്പത്തിക വർഷം രണ്ട്​ കോടി

ന്യൂഡൽഹി: പാർലമെന്‍റ്​ അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിച്ചു. കേന്ദ്ര വാർത്ത വിതരണ കാര്യ മന്ത്രി അനുരാഗ്​ താക്കൂർ ആണ്​ വിവരം അറിയിച്ചത്​.

കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ഓരോ സാമ്പത്തിക വർഷവും അഞ്ച് കോടി രൂപ വീതം അനുവദിക്കും.

ഈ സാമ്പത്തിക വർഷം രണ്ടു കോടി രൂപ നൽകും. കോവിഡ്​ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ്​ കേന്ദ്ര സർക്കാർ എം.പി ഫണ്ട്​ വിതരണം നിർത്തിവെച്ചത്​. ഇതിനെതിരെ പാർലമെന്‍റ്​ അംഗങ്ങളിൽ നിന്നടക്കം വ്യാപക വിമർശനം നേരിട്ടിരുന്നു. 2019 ആദ്യം ഫണ്ട്​ വിതരണം ചെയ്​തതിന്​ ശേഷം പിന്നീട്​ തുക നൽകിയിരുന്നില്ല. 

Tags:    
News Summary - Centre Says MPs To Get Development Funds Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.