കോവിഡ്​: ദുരന്തനിവാരണ ഫണ്ട്​ സംസ്ഥാനങ്ങൾക്ക്​ നേരത്തെ നൽകാൻ കേന്ദ്രം; കൈമാറുന്നത്​ 8873 കോടി

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ ദുരന്തനിവാരണ ഫണ്ട്​ വേഗത്തിൽ സംസ്ഥാനങ്ങൾക്ക്​ കൈമാറാൻ കേന്ദ്രസർക്കാർ. 8873 കോടിയാണ്​ കേന്ദ്രസർക്കാർ ഇത്തരത്തിൽ സംസ്ഥാനങ്ങൾക്ക്​ നൽകുന്നത്​. ഇതിൽ 50 ശതമാനം സംസ്ഥാനങ്ങൾക്ക്​ കോവിഡ്​ പ്രതിരോധത്തിനായി മാറ്റിവെക്കാം.

ജൂണിലാണ്​ ദുരന്തനിവാരണ ഫണ്ട്​ ഇനി നൽകേണ്ടത്​. എന്നാൽ, ധനകാര്യ കമീഷ​െൻറ ശിപാർശ പ്രകാരം ഇത്​ മെയിൽ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഓക്​സിജൻ പ്ലാൻറുകളുടെ നിർമാണം, വെൻറിലേറ്റർ, എയർ പ്യൂരിഫയർ, അംബുലൻസ്​, കോവിഡ്​ ആശുപത്രി, കോവിഡ്​ കെയർ സെൻറർ, തെർമൽ സ്​കാനർ, പി.പി.ഇ കിറ്റ്​, ടെസ്​റ്റിങ്​ ലബോറിറ്ററി, ടെസ്​റ്റിങ്​, കിറ്റ്​ എന്നിവക്കായെല്ലാം സംസ്ഥാനങ്ങൾക്ക്​ തുക ചെലവഴിക്കാമെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം നാല്​ ലക്ഷത്തോളം പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 3000ലധികം മരണവും റിപ്പോർട്ട്​ ചെയ്തു. കോവിഡ്​ പിടിമുറുക്കിയതോടെ പല സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുന്നുണ്ട്​. 

Tags:    
News Summary - Centre releases Rs 8873 crore disaster fund for states to battle Covid crisis, take containment steps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.