കടമെടുപ്പ്: ഹരജി പിന്‍വലിച്ചാല്‍ 11,731 കോടി രൂപ കടമെടുക്കാമെന്ന് കേന്ദ്രം; പിൻവലിക്കില്ലെന്ന് കേരളം

ന്യൂഡല്‍ഹി: വായ്പാ പരിധി തർക്കത്തിൽ കേസും ചർച്ചയും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്ന് കേരളം നൽകിയ കേസിൽ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേരളം ഹരജി പിന്‍വലിച്ചാല്‍ 11,731 കോടി രൂപ കടമെടുക്കാന്‍ അനുവാദം നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, അടിയ​ന്തരമായി 26,226 കോടി രൂപ വേണമെന്നും ഹരജിയുമായി മുന്നോട്ടുപോകുന്നുവെന്നും കേരളം അറിയിച്ചു.

2023-24 സാമ്പത്തിക വര്‍ഷം കേരളത്തിനു കടമെടുക്കാനുള്ള പരിധി 32,423 കോടി രൂപയാണ്. ഹരജി ഫയല്‍ ചെയ്യുന്നതിനു മുമ്പുതന്നെ 32,230 കോടി രൂപ കടമെടുത്തിട്ടുണ്ട്. ഇതിനു പുറമേയാണ് 11,731 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കുന്നത്. ഊര്‍ജ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കായി അനുവദിക്കുന്ന തുകകൂടി ചേര്‍ത്താന്‍ 44,163 കോടി രൂപ കേരളത്തിനു ഈ സാമ്പത്തിക വര്‍ഷം കടമെടുക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാല്‍, 11,731 കോടി രൂപ കടമെടുപ്പു പരിധിക്കു പുറത്തുള്ള തുകയാണെന്ന് കേരളം വാദിച്ചു.

സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് വായ്പാ പരിധി തർക്കം പരിഹരിക്കാൻ കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്രവും കേരളവും ഉന്നതതല ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയിലെ വിവരം കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. വെങ്കിട്ടരാമന്‍ സുപ്രീംകോടതിക്കു കൈമാറി. ഹരജി പിന്‍വലിച്ചാന്‍ കടമെടുക്കാന്‍ അനുവദിക്കുമെന്നാണ് കേന്ദ്രം ചര്‍ച്ചയില്‍ നിലപാട് സ്വീകരിച്ചതെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ ബോധിപ്പിച്ചു. ഹരജി പിൻവലിക്കാൻ കഴിയല്ലെന്ന് നിലപാട് കേരളം സ്വീകരിച്ചതോടെ മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ വാദം കേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Tags:    
News Summary - Centre Open To Talks With Kerala On Issue Of Borrowing Limits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.