Posted On
date_range Updated On
date_range ലോക്പാൽ: പത്തു ദിവസത്തിനകം വിവരം അറിയിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യത്ത് അഴിമതി തടയുന്നതിനുവേണ്ടിയുള്ള ഒാംബുഡ്സ്മാൻ ആയ ലോക്പാലിനെ നിയമിക്കുന്നത് സംബന്ധിച്ച് പത്തു ദിവസത്തിനകം വിവരം അറിയിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി.
ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, ആർ. ഭാനുമതി എന്നിവരാണ് നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. വിഷയം കോടതി ജൂലൈ 17ന് പരിഗണിക്കാൻ മാറ്റി.
ഒാംബുഡ്സ്മാൻ നിയമനം സംബന്ധിച്ച് കഴിഞ്ഞ വർഷം ഏപ്രിൽ 27ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ‘കോമൺ കോസ്’ എന്ന സന്നദ്ധ സംഘടന നൽകിയ ഹരജിയിലാണ് ബെഞ്ചിെൻറ ഇടപെടൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.