ന്യൂഡൽഹി: കോവിഡ് രോഗികൾക്കും ശ്വസന സംബന്ധമായ രോഗികൾക്കും ഉപയോഗിക്കുന്ന ലിക്വിഡ് ഓക്സിജന്‍ കേന്ദ്ര സർക്കാർ വില നിയന്ത്രിച്ചു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5.9 ദശലക്ഷം കടന്ന വേളയിൽ ക്ഷാമം നേരിടുന്നുവെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര നടപടി.
ഓക്സിജൻ ഉൽപാദകരുടെ വിലയായി ക്യുബിക് മീറ്ററിന് 15.22 രൂപ നിശ്ചയിച്ചു. ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന ഓക്സിജൻ ക്യുബിക് മീറ്ററിന് 25.71 രൂപ നിരക്കിൽ ലഭ്യമാക്കണം. നേരത്തെയുള്ള പരിധി ക്യുബിക് മീറ്ററിന് 17.49 രൂപയായിരുന്നു. നികുതി കൂടാതെ ആറു മാസത്തേക്കാണ് പുതിയ നിയന്ത്രണം.
കോവിഡിൻെറ പശ്ചാത്തലത്തിൽ മെഡിക്കൽ ഓക്സിജൻെറ ആവശ്യകത നാലു മടങ്ങാണ് വർധിച്ചത്. വിലനിയന്ത്രണം ഏർപെടുത്താത്ത സാഹചര്യത്തിൽ മെഡിക്കൽ ലിക്വിഡ് ഓക്സിജന്‍ ഉൽപാദകർ വില വർധിപ്പിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് സർക്കാർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.