പുതുവത്സരാഘോഷങ്ങൾക്ക്​ നിയന്ത്രണവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത്​ പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണമേർ​പ്പെടുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്ക്​ ഇതുസംബന്ധിച്ച നിർദേശം കേന്ദ്രം കൈമാറി. ഡിസംബർ 30,31 ജനുവരി ഒന്ന്​ തീയതികളിൽ നിയന്ത്രണം വേണമെന്നാണ്​ ആവശ്യം. ഏത്​ തരത്തിലുള്ള നിയന്ത്രണം വേണമെന്ന്​ സംസ്ഥാനങ്ങൾക്ക്​ തീരുമാനിക്കാമെന്നും കേന്ദ്രസർക്കാർ വ്യക്​തമാക്കിയിട്ടുണ്ട്​.

കഴിഞ്ഞ മൂന്നരമാസമായി രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം കുറയുകയാണ്​. എന്നാൽ, യുറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും രോഗികളുടെ എണ്ണം കൂടുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രത തുടരണമെന്ന്​ മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ സംസ്ഥാനങ്ങൾക്ക്​ അയച്ച കത്തിൽ വ്യക്​തമാക്കുന്നു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ കർശന ജാഗ്രത പുലർത്തണമെന്ന്​ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്​.

ആഘോഷങ്ങൾ കോവിഡിന്‍റെ സൂപ്പർ സ്​പ്രഡിന്​ കാരണമായേക്കമെന്നാണ്​ സർക്കാറിന്‍റെ ഭയം. അതേസമയം, സംസ്ഥാനാന്തര യാത്രകൾക്ക്​ യാതൊരു നിയന്ത്രണവും ഉണ്ടാവില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. 

Tags:    
News Summary - Centre Asks States To Consider Restrictions For New Year Celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.