രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ആയിരം കടന്നു; മരണം 30

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ആയിരം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഞായറാഴ്​ച വ​െരയുള് ള കണക്ക്​ പ്രകാരം 1024 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്​. 30 പേർ കോവിഡ്​ ബാധയെ തുടർന്ന്​ മരിച്ചു. കഴിഞ് ഞ 24 മണിക്കൂറിനകം 201 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

രാജ്യത്തു കോവിഡ് ബാധിച്ചവരിൽ പത്തുശതമാനം പേരും രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തലസ്ഥാന നഗരമായ ഡൽഹിയിൽ മാത്രം 23 കോവിഡ്​ പോസിറ്റീവ്​ കേസുകളാണ്​ കഴിഞ്ഞ ദിവസം റിപ്പോർട്ട്​ ചെയ്​തത്​. ഇവിടെ 72 പേർ ചികിത്സയിലുണ്ട്​.

ആരോഗ്യമന്ത്രാലയത്ത​ി​​​​​​െൻറ കണക്ക്​ പ്രകാരം മഹാരാഷ്​ട്രയിലും കേരളത്തിലുമാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ളത്​. കോവിഡിനെ തുടർന്ന്​ മഹാരാഷ്​ട്രയിൽ ആറുപേരാണ് മരിച്ചത്​. 190 രോഗികള്‍ മഹാരാഷ്​ട്രയിലുണ്ട്. 25 പേർക്കു രോഗം മാറി. കേരളത്തിൽ 182 പേരാണു രോഗബാധിതരായുള്ളത്. 15 പേർക്കു രോഗം ഭേദമായി. ഒരാൾ മരിച്ചു.

അതേസമയം, 21 ദിവസത്തെ ലോക്ക്ഡൗൺ പുർണമായും നടപ്പാക്കണമെന്ന്​ കേന്ദ്ര സർക്കാർ ഞായറാഴ്ച സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നഗരങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്ക്​ തടയാൻ നടപടിയെടുക്കണമെന്നും തൊഴിലാളികൾക്ക്​ ഭക്ഷണവും പാർപ്പിടവും ഒരുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Tags:    
News Summary - Centre asks states to shut borders as Covid-19 cases cross 1,100 mark - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.