മ്യാൻമറിൽ നിന്നുള്ള കുടിയേറ്റം തടയണം; വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്ക്​ കർശന നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: മ്യാൻമറിൽ നിന്നുള്ള പലായനം തടയണമെന്ന്​ ആവശ്യപ്പെട്ട്​ വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്ക്​ കത്തയച്ച്​ കേന്ദ്രസർക്കാർ. നാഗലാൻഡ്​, മിസോറാം, മണിപ്പൂർ, അരുണാചൽ പ്രദേശ്​, അസം റൈഫിൾസ്​ എന്നിവക്കാണ്​ ആഭ്യന്തരമന്ത്രാലയത്തിന്‍റെ കത്ത്​. ചീഫ്​ സെക്രട്ടറിമാർക്കയച്ച കത്തിൽ കനത്ത ജാഗ്രത പുലർത്തണമെന്നാണ്​ നിർദേശിച്ചിരിക്കുന്നത്​.

നേര​െത്ത മ്യാൻമറിൽ നിന്നെത്തിയവരെ കൈമാറണമെന്ന്​ ആവശ്യപ്പെട്ട്​ മിസോറാമിലെ ഉദ്യോഗസ്ഥർക്ക്​ മ്യാൻമർ കത്തയച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആഭ്യന്തര മന്ത്രാലയവും നിർദേശം നൽകിയിരിക്കുന്നത്​.

മ്യാൻമറിൽ ഓങ്​ സാങ്​ സൂചി ഭരണകൂടത്തെ അട്ടിമറിച്ച്​ പട്ടാളം അധികാരം പിടിച്ചതോടെയാണ്​ രാജ്യത്ത്​ കടുത്ത അസ്ഥിരതയുണ്ടായത്​. പട്ടാള സൈനിക മേധാവി സീനിയർ ജനറൽ മിൻ ആങ്​ ലെയിങ്ങിന്​ അധികാരം കൈമാറുകയായിരുന്നു.

Tags:    
News Summary - Centre Asks North-eastern States to Block Inflow of People from Trouble-torn Myanmar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.