കേന്ദ്രം നാല് ​ഹൈകോടതി ചീഫ് ജസ്റ്റിസുമാരെ നിയമിച്ചുവെന്ന് കിരൺ റിജിജു

ന്യൂഡൽഹി: നാല് ഹൈകോടതികളിലേക്ക് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചുവെന്ന് നിയമ മന്ത്രി കിരൺ റിജിജുവിന്റെ ട്വീറ്റ്. ഗുജറാത്ത് ഹൈകോടതി ജഡ്ജിയായ സോണിയ ഗിരിധർ ഗോകനിയെ അവിടെ തന്നെ ചീഫ് ജസ്റ്റിസാക്കി. ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന അരവിന്ദ് കുമാറിനെ സുപ്രീംകോടതിയിലേക്ക് മാറ്റിയപ്പോൾ ജസ്റ്റിസ് സോണിയയെ വെള്ളിയാഴ്ച ആക്ടറിങ് ചീഫ് ജസ്റ്റിസാക്കി നിയമിച്ചിരുന്നു. അതിനു പിന്നാലെയാണ് ചീഫ് ജസ്റ്റിസാക്കിയത്.

രാജസ്ഥാൻ ഹൈകോടതി ജഡ്ജി സന്ദീപ് മേത്തയെ ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസും ഒഡിഷ ​ഹൈകോടതിയിലെ ജസ്വന്ത് സിങ് ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസും ആയി നിയമിച്ചു. ഗുവാഹത്തി ഹൈകോടതിയിലെ ജസ്റ്റിസ് എൻ. കോടിശ്വർ സിങ്ങിനെ ജമ്മു കശ്മീർ ആന്റ് ലഡാക്ക് ഹൈകോടതിയിലെ ചീഫ് ജസ്റ്റിസാക്കി നിയമിച്ചുവെന്നും കിരൺ റിജിജു അറിയിച്ചു. 

Tags:    
News Summary - Centre appoints chief justices to 4 high courts, announces law minister Rijiju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.