െഎ.​​എ​​സ്​ വ​​ധി​​ച്ച ഇ​​ന്ത്യ​​ക്കാ​​രുടെ ആശ്രിതർക്ക് 10 ലക്ഷം നഷ്ടപരിഹാരം

ന്യൂഡൽഹി: ഇറാഖിലെ മൊസൂളിൽ െഎ.​​എ​​സ്​ വ​​ധി​​ച്ച ഇ​​ന്ത്യ​​ക്കാ​​രുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ധനസഹായം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പഞ്ചാബ് സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ആശ്രിതരിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകും. ഇതിന് പുറമെ നിലവിൽ തുടരുന്ന 20,000 രൂപ മാസ ധനസഹായം തുടരുമെന്നും പ​ഞ്ചാ​ബ്​ കാ​ബി​ന​റ്റ്​ മ​ന്ത്രി ന​വ്​​ജോ​ത്​ സി​ങ്​ സി​ദ്ദു അറിയിച്ചു.  

െഎ.​​എ​​സ്​ വ​​ധി​​ച്ച 39 പൗരന്മാ​​രിൽ 38 പേരുടെ മൃ​​ത​​ദേ​​ഹ​​ങ്ങ​ൾ തി​ങ്ക​ളാ​ഴ്​​ചയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇ​​ന്ത്യ​​യിലെത്തിച്ചത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 27 പേ​ർ പ​ഞ്ചാ​ബ്​ സ്വ​ദേ​ശി​ക​ളും നാ​ലുപേ​ർ ഹി​മാ​ച​ൽ പ്ര​ദേ​ശു​കാ​രു​മാ​ണ്. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​മൃ​ത്​​സ​ർ വിമാനത്താവളത്തിൽ വെച്ച് ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി​. ശേ​ഷി​ക്കു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പ​ട്​​ന, കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലെത്തിച്ചു. 

ഡി.​​എ​​ൻ.​​എ പ​​രി​​ശോ​​ധ​​ന​​യി​​ൽ തീ​​ർ​​പ്പാ​​കാ​​ത്ത​​തി​​നാ​​ലാ​ണ്​ ഒ​​രാ​​ളു​​ടെ മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​ൻ സാധിക്കാതി​രു​ന്ന​ത്. ഇ​തി​ന്​ കൂ​​ടു​​ത​​ൽ സ​​മ​​യം ആ​​വ​​ശ്യ​​മാ​​യി ​​വ​​രും. 2015ൽ ​​ഇ​​റാ​​ഖി​​ൽ ​െഎ.​​എ​​സ്​ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ 39 ഇ​​ന്ത്യ​​ക്കാ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​താ​​യി ഇ​ക്ക​ഴി​ഞ്ഞ മാ​​ർ​​ച്ച് 20നാ​​ണ്​ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജ്​ പാ​​ർ​​ല​​​മെന്‍റി​​നെ അ​​റി​​യി​​ച്ച​​ത്.
 

Tags:    
News Summary - Central Govt ex-gratia payment of Rs 10 lakh each to families of those killed in Iraq's Mosul -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.