മുത്തലാഖ്​ മുസ്​ലിം സ്​ത്രീയുടെ അന്തസ്സ്​ കെടുത്തുന്നത്​–കേന്ദ്രം സുപ്രീംകോടതിയിൽ 

ന്യൂഡൽഹി: മുത്തലാഖ്,  നിക്കാഹ് ഹലാല,  ബഹുഭാര്യത്വം എന്നിവ മുസ്ലിം വനിതയുടെ അന്തസ്സിനും സാമൂഹിക പദവിക്കും ആഘാതമേൽപിക്കുന്നതാണെന്നും ഇവ പിന്തുടരുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ നിഷേധമാണെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 

സമുദായത്തിലെ പുരുഷന്മാർക്കും മറ്റു സമുദായങ്ങളിലെ വനിതകൾക്കുമുള്ള തുല്യാവകാശം മുസ്ലിം  വനിതക്ക് നിഷേധിക്കപ്പെടുകയാണെന്ന മുൻ നിലപാട് സുപ്രീംകോടതിയിൽ സർക്കാർ ആവർത്തിച്ചു.  ഇതര രാജ്യങ്ങളിലെ മുസ്ലിം വനിതകൾക്ക് ലഭിക്കുന്ന സാമൂഹിക പദവി ഇവിടെയില്ലെന്ന് കേന്ദ്രം സമർപ്പിച്ച പുതിയ പ്രസ്താവനയിൽ അറിയിച്ചു. മുസ്ലിംകൾക്കിടയിലെ മുത്തലാഖ്,  നിക്കാഹ് ഹലാല,  ബഹുഭാര്യത്വം എന്നിവ ഗൗരവമുള്ള പ്രശ്നങ്ങളാണെന്നും  ഇത് ൈവകാരിക  വിഷയമാണെന്നും മാർച്ച് 30ന് നിരീക്ഷിച്ച  സുപ്രീംകോടതി  ഇൗ സമ്പ്രദായങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച  ഹരജികളിൽ ഭരണഘടനബെഞ്ച്  മേയ് 11 മുതൽ വാദം കേൾക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 

ഭരണഘടനയുടെ 21ാം ഖണ്ഡിക  ഉറപ്പുനൽകുന്ന അവകാശങ്ങളും  മാന്യതയും പരമപ്രധാനമാണെന്ന് കേന്ദ്രം  അറിയിച്ചു. മുത്തലാഖ് പോലുള്ള  രീതികൾ ഭരണഘടനവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹരജികളിലെ ആവശ്യം.  മുസ്ലിം വ്യക്തിനിയമങ്ങളിൽ കഴിഞ്ഞ അറുപത് വർഷത്തിലേറെയായി പരിഷ്കാരങ്ങൾ ഉണ്ടായിട്ടില്ലെന്നും ജനസംഖ്യയിൽ എട്ട് ശതമാനം വരുന്ന മുസ്ലിം വനിതകളുടെ പ്രശ്നമാണിതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഒറ്റയിരിപ്പിലുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള ഭീതി അവരെ അലട്ടുന്നുണ്ടെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു. ഒരു മതേതര ജനാധിപത്യക്രമത്തിൽ ഒരു മതത്തിന് തുല്യവകാശവും അഭിമാനവും സാമൂഹിക പദവിയും  നിഷേധിക്കാനാവുമോ എന്നതാണ് മൗലികപ്രശ്നമെന്ന് കേന്ദ്രം പറഞ്ഞു. ഹരജിക്കാരുടെ ആവശ്യെത്തയും  ഇൗ കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാടിനെയും ഒാൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ്  ശക്തമായി എതിർത്തിട്ടുണ്ട്. ഇൗ വിഷയങ്ങളിൽ കോടതി തീർപ്പ്  കൽപിക്കുന്നതും ബോർഡ് ചോദ്യം ചെയ്തിട്ടുണ്ട്. 

Tags:    
News Summary - central government on tripil talaq issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.