ഗോൾഡി ബ്രാറിനെ ഭീകരവാദിയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കാനഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോൾഡി ബ്രാർ എന്ന സതീന്ദർജിത് ബ്രാറിനെ ഭീകരവാദിയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷനലുമായി സതീന്ദർജിതിന് ബന്ധമുണ്ടെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടി. യു.എ.പി.എ നിയമപ്രകാരമാണ് നടപടി.

പാകിസ്താന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് ഡ്രോൺ ഉപയോഗിച്ച് മാരകായുധങ്ങൾ കടത്തിയിട്ടുണ്ടെന്നും കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ബ്രാറിന് പങ്കുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു.

പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലെയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയാണ് ബ്രാർ. ബ്രാറിനെ കൂടാതെ ഇതുവരെ 55 പേരെ കേന്ദ്ര സർക്കാർ ഭീകരവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Central government has declared Goldy Brar as a terrorist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.