ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗ പടർച്ച നിയന്ത്രിക്കാൻ ലോക്ഡൗൺ ഏർപ്പെടുത്താനും കണ്ടെയ്ൻമെൻറ് സോൺ നിശ്ചയിക്കാനും സംസ്ഥാനങ്ങൾക്ക് പുതിയ മാർഗരേഖയുമായി കേന്ദ്രം. ഒരാഴ്ചയിൽ കൂടുതൽ 10 ശതമാനത്തിൽ അധികമാണ് പോസിറ്റിവിറ്റി നിരെക്കങ്കിൽ, ആശുപത്രികളിൽ 60 ശതമാനം െബഡിൽ കോവിഡ് രോഗികളുണ്ടെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. പരിശോധിക്കുന്ന 10ൽ ഒരു സാമ്പിൾ പോസിറ്റിവാകുന്ന സ്ഥിതിയെയാണ് 10 ശതമാനം പോസിറ്റിവിറ്റി നിരക്ക് എന്നുപറയുന്നത്.
കോവിഡ് ബാധിതരുടെ എണ്ണം, മേഖലയിലെ വ്യാപനം, ആശുപത്രി സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ലോക്ഡൗൺ, കണ്ടെയ്ൻമെൻറ് സോൺ എന്നിവയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. നിയന്ത്രണങ്ങൾ ചുരുങ്ങിയത് 14 ദിവസത്തേക്ക് ഏർപ്പെടുത്തണം.
രാത്രി കർഫ്യൂ. അവശ്യപ്രവർത്തനങ്ങൾ ഒഴികെ എല്ലാറ്റിനും വിലക്ക്. സമയം പ്രാദേശികമായി തീരുമാനിക്കാം. സാമൂഹികവും മതപരവുമായ കൂടിച്ചേരലുകൾക്ക് വിലക്ക്. വിവാഹത്തിൽ 50ഉം മരണവീടുകളിൽ 20ൽ കൂടുതൽ പേരും ഒത്തുകൂടരുത്.
ഷോപ്പിങ് കോംപ്ലക്സ്, തിയറ്റർ, െറസ്റ്റാറൻറ്, മതപരമായ കേന്ദ്രങ്ങൾ തുടങ്ങിയവ അടച്ചിടണം. പൊതു, സ്വകാര്യമേഖലയിൽ അവശ്യസേവനങ്ങൾ മാത്രം.
മെട്രോ, ബസ്, ടാക്സി തുടങ്ങി പൊതുഗതാഗത സൗകര്യങ്ങളിൽ സീറ്റിെൻറ പകുതിയാത്രക്കാർ മാത്രം. ഓഫിസുകളിൽ പകുതിമാത്രം ഹാജർനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.