മത്സ്യബന്ധന സബ്​സിഡി കുറക്കില്ലെന്ന്​ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ മത്സ്യബന്ധന സബ്‌സിഡി കുറക്കാൻ കേന്ദ്ര സർക്കാറിന് പദ്ധതിയില്ല എന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോ രൂപാല ലോക്സഭയിൽ പറഞ്ഞു. കോൺഗ്രസ്​ എം.പി മാരായ ഹൈബി ഈഡൻ, എം.കെ രാഘവൻ എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

2022 ജൂൺ 17-ന് ജനീവയിൽ നടന്ന ലോക വ്യാപാര സംഘടനകളുടെ മന്ത്രിതല സമ്മേളനത്തിൽ 'മത്സ്യബന്ധന സബ്‌സിഡി സംബന്ധിച്ച കരാർ' ഏകകണ്ഠമായി അംഗീകരിച്ചതാണെന്നും മന്ത്രി മറുപടി നൽകി.

Tags:    
News Summary - Center will not reduce fishing subsidy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.