അധ്യാപകരെ പാഠ്യേതര ജോലിക്ക് നിയോഗിക്കരുതെന്ന് സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: അധ്യാപനം, പരീക്ഷ നടത്തല്‍, മൂല്യനിര്‍ണയം എന്നിവയൊഴികെ മറ്റ് ജോലികളില്‍ അധ്യാപകരെ നിയോഗിക്കരുതെന്ന് സ്കൂളുകള്‍ക്ക് സി.ബി.എസ്.ഇ നിര്‍ദേശം. അധ്യാപകരെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂളുകള്‍ നിയോഗിക്കുന്നു എന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്.

ഒക്ടോബര്‍ 25ന് കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എജുക്കേഷന്‍ (സി.എ.ബി.ഇ) യോഗത്തില്‍ ഈ വിഷയം ഉയര്‍ന്നിരുന്നു.

രാജ്യത്തെ പരീക്ഷ രംഗത്തെ ഏറ്റവും ഉന്നത സമിതിയാണ് സി.എ.ബി.ഇ. സെന്‍സസ്, ദുരന്ത നിവാരണം, തെരഞ്ഞെടുപ്പ് ജോലി എന്നിവയൊഴികെ മറ്റ് പാഠ്യേതര ജോലികള്‍ക്ക് അധ്യാപകരെ നിയോഗിക്കരുതെന്നാണ് വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നതെന്ന് സി.ബി.എസ്.ഇ സെക്രട്ടറി ജോസഫ് ഇമ്മാനുവല്‍ അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സി.ബി.എസ്.ഇയുമായി അഫിലിയേറ്റ് ചെയ്ത സ്കൂളുകള്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

Tags:    
News Summary - CBSE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.