ന്യൂഡൽഹി: മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച് കൂട്ട ബലാത്സംഗം ചെയ്ത കേസ് സി.ബി.ഐക്ക് കൈമാറുന്നു. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതികളുടെ ദൃxccccccശ്യം പകർത്തിയ ആളെ തിരിച്ചറിഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്തു നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. മേയ് മൂന്നിന് സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ ഇതുവരെ 160ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
മേയ് നാലിനാണ് മണിപ്പൂരിലെ ബിപൈന്യം ഗ്രാമത്തിൽ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയത്. ഒരാളെ ലൈംഗികമായി പീഡിപ്പിച്ചു. 26 സെക്കൻഡ് നീളമുള്ള വിഡിയോയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇരകളായ സ്ത്രീകൾ 21ന് കാങ്പോപി ജില്ലയിലെ സൈകുൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുത്തില്ല. ഒടുവിൽ വിവാദമായതോടെയാണ് കേസെടുക്കാൻ തയാറായത്.
ഐസ്വാൾ: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ തിരിച്ചടിയുണ്ടായേക്കുമെന്ന ഭീതിയിൽ മിസോറമിൽനിന്ന് 600ലധികം മെയ്തേയ് വിഭാഗക്കാർ പലായനം ചെയ്തു.
സ്പെഷൽ ബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം പൊലീസ് സൂപ്രണ്ട് വൻലാൽഫക റാൾട്ടേയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച വിവിധ സംഘടനകൾ നടത്തിയ ഐക്യദാർഢ്യ റാലിയെത്തുടർന്ന് മെയ്തേയ് വിഭാഗക്കാർ അരക്ഷിതാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ നാടുവിടുന്ന കാര്യം ഓൾ മിസോറം മണിപ്പൂരി അസോസിയേഷൻ (എ.എം.എം.എ) എന്ന മെയ്തേയ് സംഘടനയുടെ വൈസ് പ്രസിഡന്റ് രംബീർ സ്ഥിരീകരിച്ചു. 3000ലധികം മെയ്തേയ് വിഭാഗക്കാരാണ് സംസ്ഥാനത്ത് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.