ന്യൂഡൽഹി: ചോദ്യക്കോഴ വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് മുൻ എം.പി മഹുവ മൊയ്ത്രക്കെതിരെ എത്തിക്സ് കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് കൈമാറണമെന്ന് ലോക്സഭ സെക്രട്ടേറിയറ്റിനോട് അഭ്യർഥിച്ച് സി.ബി.ഐ. അഴിമതി സംബന്ധിച്ച അന്വേഷണം മുന്നോട്ടുനീക്കുന്നതിന്‍റെ ഭാഗമാണിത്.
ബി.ജെ.പി എം.പി നിഷികാന്ത് ദുബെ നൽകിയ ചോദ്യക്കോഴ പരാതിപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സി.ബി.ഐക്ക് ലോക്പാൽ കൈമാറിയിരുന്നു. ഇതിന്‍റെ തുടർനടപടിയെന്ന നിലയിലാണ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സി.ബി.ഐ ആവശ്യപ്പെട്ടത്. എന്നാൽ, റിപ്പോർട്ട് കൈമാറുന്ന കാര്യത്തിൽ ലോക്സഭ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തിട്ടില്ല.
എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സി.ബി.ഐക്ക് കൈമാറിയാൽ, തുടരന്വേഷണത്തിന് ലോക്സഭ സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടുന്നതിന് തുല്യമാണ്. അതനുസരിച്ച് സി.ബി.ഐക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മുന്നോട്ടുപോകാനാവും. മഹുവയെ ലോക്സഭയിൽനിന്ന് പുറത്താക്കിയത് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.