വിശാൽ

സെൻസർ ബോർഡിനെതിരായ നടൻ വിശാലിന്റെ ആരോപണത്തിൽ സി.ബി.ഐ അന്വേഷണം

ന്യൂഡൽഹി: മുംബൈയിലെ സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ (സി.ബി.എഫ്‌.സി) തമിഴ് നടനും നിർമാതാവുമായ വിശാലിന്റെ അഴിമതി ആരോപണത്തിൽ സി.ബി.ഐ അന്വേഷണം. മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്തു.

എഫ്‌.ഐ.ആറിൽ ഉൾപ്പെട്ടവരുടെ സ്ഥലങ്ങൾ ഉൾപ്പെടെ മുംബൈയിലെ നാലിടങ്ങളിൽ പരിശോധന നടത്തിയാണ് നടപടി.

വിശാൽ ചിത്രമായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്‍റെ റിലീസുമായി ബന്ധപ്പെട്ട് സെൻസർ ബോഡിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഓൺലൈനായാണ് ഫിലിം സർട്ടിഫിക്കേഷന് അപേക്ഷിച്ചതെന്നും സി.ബി.എഫ്‌.സി ഓഫിസ് സന്ദർശിച്ചപ്പോൾ 6.5 ലക്ഷം രൂപ നൽകമമെന്ന് അറിയിച്ചതായും വിശാൽ പറഞ്ഞിരുന്നു.

വിശാലിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്ര വാർത്ത വിനിമയ പ്രക്ഷേപണ മന്ത്രാലയം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അഴിമതി അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.

Tags:    
News Summary - CBI probes actor Vishal's corruption charge against censor board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.