വിക്രം കോത്താരിയെ സി.ബി.​െഎ  അറസ്​റ്റ്​ ചെയ്​തു

ന്യൂഡൽഹി: റോ​േട്ടാമാക്​ കമ്പനി മുതലാളി വിക്രം കോത്താരിയെയും മകൻ രാഹുലിനെയും സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തു. 3,695 ​േകാടി രൂപയുടെ വായ്​പകൾ തിരിച്ചടക്കുന്നതിൽ വീഴ്​ച വരുത്തിയതിനാണ്​ അറസ്​റ്റ്​. 

കോത്താരിയെ സി.ബി.​െഎ ആസ്ഥാനത്ത്​ വിളിച്ച്​ വരുത്തിയതിന്​ ശേഷമാണ്​ അറസ്​റ്റ്​ ചെയ്​തത്​. അന്വേഷണവുമായി സഹകരിക്കാത്തതിനാണ്​ രാഹുലിനെ അറസ്​റ്റ്​ ചെയ്​തതെന്നും അധികൃതർ വ്യക്​തമാക്കി.

ഏഴ്​ പൊതുമേഖല ബാങ്കുകൾ ഉൾപ്പെടുന്ന കൺസോഷ്യമാണ്​ വിക്രം കോത്താരിക്ക്​ വായ്​പ നൽകിയത്​. ഏകദേശം 2919 കോടി വായ്​പ 2008ന്​ ശേഷം വായ്​പയായി നൽകിയിട്ടുണ്ട്​. കോത്താരിക്ക്​ വായ്​പ നൽകിയ ബാങ്ക്​ ഒാഫ്​ ​ബറോഡയുടെ പരാതിയിലാണ്​ സി.ബി.​െഎയുടെ ഇപ്പോഴത്തെ നടപടി. കോത്താരി രാജ്യം വിടുമെന്ന ഭയം മൂലമാണ്​ ബാങ്ക്​ ഒാഫ്​ ബറോഡ പരാതി നൽകിയത്​.

Tags:    
News Summary - CBI arrests Rotomac owner Vikram Kothari, son-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.