50 ലക്ഷം കൈക്കൂലി! ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ

ഭുവന്വേശ്വർ: വൻ തുക കൈക്കൂലി വാങ്ങിയ ഒഡീഷയിലെ ഭുവനേശ്വർ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ. ചിന്തൻ രഘുവൻശി എന്നയാളെ സി.ബി.ഐ ആണ് അറസ്റ്റ് ചെയ്തത്. 2013 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഓഫീസറാണ് ഇയാൾ.

പ്രാദേശിക ഖനി വ്യവസായിയിൽനിന്ന് 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇയാൾ 20 ലക്ഷം രൂപ ആദ്യ ഗഡുവായി കൈപ്പറ്റിയിരുന്നു. കള്ളപ്പണം വെളുപ്പിച്ച കേസിൽ നിന്ന് ഖനി വ്യാപാരിയുടെ പേര് ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകിയാണ് 50 ലക്ഷം രൂപ ഇയാൾ ആവശ്യപ്പെട്ടത്.

ഇതോടെ, വിവരം വ്യാപാരി സി.ബി.ഐയെ അറിയിച്ചു. ഇയാളുടെ ഓഫീസിൽനിന്ന് കണക്കിൽപ്പെടാത്ത പണവും കണ്ടെത്തി. ഇയാളിപ്പോൾ സി.ബി.ഐ കസ്റ്റഡിയിലാണ്.

Tags:    
News Summary - CBI arrests ED deputy director in Rs 50 lakh bribery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.