ചീഫ് ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള ചോദ്യപേപ്പർ ചോർത്തി; 26 റെയിൽവേ ഉദ്യോഗസ്ഥർ അറസ്റ്റിൽ

ന്യുഡൽഹി: ചോദ്യപേപ്പറുകൾ ചോർത്തിയതിന് 26 റെയിൽവേ ഉദ്യോഗസ്ഥർ അറസ്റ്റിൽ. മുഗൾ സരായിയിൽ ചീഫ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനായുള്ള വകുപ്പുതല പരീക്ഷയുടെ ചോദ്യപ്പേപ്പറുകളാണ് ചോർന്നത്. ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ 26 റെയിൽവേ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(സി.ബി.ഐ) അറിയിച്ചു.

മാർച്ച് മൂന്ന്, നാല് തീയതികളിൽ മുഗൾ സരായിയിൽ മൂന്ന് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിനാണ് 17 ഉദ്യോഗാർഥികളിൽ നിന്ന് ചോദ്യപേപ്പറുകളുടെ കൈയെഴുത്ത് ഫോട്ടോകോപ്പികൾ കണ്ടെത്തിയത്. കൂടാതെ പരിശോധനയിൽ 1.17 കോടി രൂപ കണ്ടെടുത്തുവെന്നും ചോദ്യപേപ്പർ ചോർത്തുന്നതിനായി ഉദ്യോഗാർഥികളിൽ നിന്നും പിരിച്ചെടുത്ത തുകയാണിതെന്നും സി.ബി.ഐ പറഞ്ഞു.

നിലവിൽ ലോക്കോ പൈലറ്റുമാരായി ജോലി ചെയ്യുന്ന 17 വകുപ്പുതല ഉദ്യോഗാർഥികളും ചോദ്യപേപ്പറിന് പണം നൽകിയതായി കണ്ടെത്തി. ഇവരുൾപ്പെടെ 26 റെയിൽവേ ഉദ്യോഗസ്ഥരെ കേസിൽ ഇതുവരെ അറസ്റ്റ് ചെയ്തതായി വ്യക്തമാക്കി. ചോദ്യപേപ്പർ തയാറാക്കുന്നതിനുള്ള ചുമതലയുണ്ടായിരുന്ന സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എഞ്ചിനീയർക്കെതിരെ കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്

Tags:    
News Summary - CBI arrests 26 in East Central Railway departmental exam paper leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.