കാവേരി ജലതർക്കം: 2480 കോടി നഷ്​ടപരിഹാരം വേണമെന്ന്​ തമിഴ്​നാട്​

ചെന്നെ : കാവേരി ജലം വിട്ടുനൽകാത്തതിന്​ കർണാടക 2480 കോടി രൂപ നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ തമിഴ്​നാട്​ സുപ്രീം കോടതിയിൽ. കേസിൽ ഇരു സംസ്​ഥാനങ്ങളും ഒരാഴ്​ചക്കുള്ളിൽ സാക്ഷികളുടെ ലിസ്​റ്റ്​ സമർപ്പിക്കണമെന്നും സത്യവാങ്​മൂലത്തി​​െൻറ വിശദാംശങ്ങൾ നാലാഴ്​ചക്കകം ഹാജരാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.  

കേസ്​ ഫെബ്രുവരി ഏഴിലേക്ക്​ മാറ്റിവെക്കുന്നതായി ജനുവരി രണ്ടിന്​ കോടതി അറിയിച്ചിരുന്നു.  പ്രതിദിനം കർണാടക 2000 ക്യുസെക്​സ്​ വെള്ളം തമിഴ്​നാടിന്​ വിട്ടുനൽകണമെന്ന ഇടക്കാല വിധി അടുത്ത ഉത്തരവുവരെ മാറ്റിവെച്ചതായി ജസ്​റ്റിസ്​ ദീപക്​മിശ്ര അധ്യക്ഷനായ സു​പ്രീം കോടതി ബെഞ്ച്​ ഉത്തരവിട്ടിരുന്നു.

 

Tags:    
News Summary - Cauvery Water issue: Tamil Nadu seeks Rs 2,480 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.