തബ്​ലീഗ്​ സമ്മേളനത്തിൽ പ​െങ്കടുത്ത 65 വിദേശികൾക്കെതിരെ യു.പിയിൽ കേസ്​

കാൺപൂർ: ഡൽഹി നിസാമുദ്ദീനിലെ മർകസിൽ തബ്​ലീഗ്​ സമ്മേളനത്തിൽ പ​െങ്കടുത്ത 65 വിദേശികൾക്കെതിരെ ഉത്തർപ്രദേശ്​ പൊ ലീസ്​ കേസെടുത്തു. ഇവർ നിലവിൽ സഹറൻപൂർ, കാൺപൂർ എന്നിവടങ്ങളിൽ സമ്പർക്ക വിലക്കിൽ നിരീക്ഷണത്തിൽ തുടരുകയാണ്​.

65ൽ 57 പേർ സഹറൻപൂരിലും 8 പേർ കാൺപൂരിലുമായിരുന്നു. കാൺപൂരിൽ ബാബു പുർവ മേഖലയിലെ ഒരു പള്ളിയിൽ നിന്നാണ്​ എട്ട്​ പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. 65 പേരും സമ്പർക്ക വിലക്കിലാണെന്നും എഫ്​​.െഎ.ആർ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്നും കാണപൂർ എസ്​.പി അപർണ ഗുപ്​ത പറഞ്ഞു.

അതിനിടെ, ജൗൺപൂർ ജില്ലയിൽ നിന്ന്​ ഡൽഹിയിലെ തബ്​ലീഗ്​ സമ്മേളനത്തിൽ പ​െങ്കടുത്ത രണ്ട്​ പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഡൽഹിയിലെ തബ്​ലീഗ്​ ജമാഅത്ത്​ ആസ്​ഥാനത്ത്​ മാർച്ച്​ മാസത്തിൽ നടന്ന സമ്മേളനങ്ങളിൽ പ​െങ്കടുത്ത 400 ഒാളം ആളുകൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ 9000 പേർക്ക്​ കോവിഡ്​ സാധ്യതയുണ്ടെന്ന്​ കേ​ന്ദ്രം കണ്ടെത്തിയിരുന്നു.

Tags:    
News Summary - Cases filed in UP against 65 foreign nationals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.