യോഗി ആദിത്യനാഥിെൻറ പിതാവിനെ ആക്ഷേപിച്ചു; കേസെടുത്ത് യു.പി പൊലീസ്
പിലിഭിത്: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പിതാവിനെ ആക്ഷേപിച്ചു എന്നതിെൻറ പേരിൽ രണ്ടുപേർക്കെതിരേ കേസെടുത്ത് പൊലീസ്. സമാജ്‌വാദി പാർട്ടി നേതാക്കൾക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മഹാദേവിെൻറ പരാതിയിൽ സുൻഗാരി കോട്‌വാലി പോലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സമാജ്‌വാദി പാർട്ടി എം.എൽ.സി രാജ്പാൽ കശ്യപ്, പിലിഭിത് ജില്ലാ യൂനിറ്റ് പ്രസിഡൻറ് യൂസഫ് കദ്രി എന്നിവർക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.
എസ്.പിയുടെ പിന്നോക്ക വിഭാഗ സെല്ലിെൻറ പ്രസിഡൻറ് കൂടിയാണ് കശ്യപ്. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പിലിഭിത് പോലീസ് സൂപ്രണ്ട് ദിനേശ് കുമാർ പറഞ്ഞു.അടുത്തിടെ സമാജ്‌വാദി പാർട്ടിക്ക് നേരെ നടത്തിയ വിമർശനത്തിൽ 'അബ്ബ ജാൻ' എന്ന് പറയുന്ന ആളുകൾ എല്ലാ റേഷനും നേരത്തെ സ്വന്തമാക്കുന്നുണ്ടായിരുന്നു എന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
ബുധനാഴ്ച പിലിഭിത്തിൽ നടന്ന പിന്നാക്ക വിഭാഗ സമ്മേളനത്തിൽ ഇതിനെതിരേ സംസാരിക്കുേമ്പാഴാണ് കശ്യപ് യോഗിയുടെ പിതാവിനെതിരെ പരാമർശങ്ങൾ നടത്തിയത്. മുഖ്യമന്ത്രിയെ താൻ ഭയപ്പെടുന്നില്ലെന്നും തെൻറ പാർട്ടി നേതാവ് മുലായം സിങ് യാദവിനെതിരെ ആദിത്യനാഥ് എന്തെങ്കിലും പ്രസ്താവന നടത്തിയാൽ താൻ മിണ്ടാതിരിക്കില്ലെന്നും കശ്യപ് പറഞ്ഞതായി പരാതിയിൽ പറയുന്നു. പിന്നാക്ക വിഭാഗ സമ്മേളനത്തിൽ പങ്കെടുത്ത ആളുകളുടെ പേരിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.