മംഗളൂരുവിൽ കർഫ്യൂ; പൊലീസ് വെടിവെപ്പിൽ രണ്ട് മരണം

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കനത്ത പ്രക്ഷോഭമുണ്ടായ മംഗളൂരുവിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെപ്പ്. പൊലീസ് അക്രമത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ജലീൽ, നൗഷിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്തർ പൊലീസ് സ്റ്റേഷന് സമീപമാണ് വെടിവെപ്പുണ്ടായത്.

ഇതിന് പിന്നാലെ അക്രമങ്ങൾ തടയാൻ പൊലീസ്​ അഞ്ചിടത്ത്​ കർഫ്യൂ പ്രഖ്യാപിച്ചു. ബന്തർ, കദ്രി, ഉർവ, പാണ്ഡേശ്വർ, ബർകെ പൊലീസ്​ സ്​റ്റേഷൻ പരിധികളിലാണ്​ സിറ്റി പൊലീസ്​ കമ്മീഷണർ പി.എസ്​. ഹർഷ കർഫ്യൂ പ്രഖ്യാപിച്ചത്​. കല്ലേറിൽ 10 സമരപ്രതിനിധികൾക്കും രണ്ടു പൊലീസുകാർക്കും പരിക്കേറ്റു. ഇവരെ നഗരത്തിലെ ആശുപത്രികളിലേക്ക്​ മാറ്റി. പലരെയും അറസ്​റ്റ്​ ചെയ്​തു നീക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ്​ ലാത്തി വീശി. കണ്ണിൽ കണ്ടവരെയെല്ലാം ഒാടിച്ചിട്ടു തല്ലിയ പൊലീസിനുനേരെ പലയിടത്തും സംഘടിച്ച സമരക്കാർ കല്ലെറിഞ്ഞു. റോഡിൽ ടയറുകൾക്ക്​ തീയിട്ടു. ഒരു മോ​േട്ടാർ ബൈക്കും കത്തിച്ചു.​ തുടർന്ന്​ പൊലീസ്​ കണ്ണീർ വാതക ഷെൽ പ്രയോഗം നടത്തി. ജലപീരങ്കി ഉപയോഗിച്ചും പൊലിസ് സമരക്കാരെ നേരിട്ടു.

Tags:    
News Summary - Carfew in Manglore CAA protest-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.