റോസ്ഗാർ മേളയുടെ ഭാഗമായി 71,000 നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ

കോൺഫറൻസിലൂടെ വിതരണം ചെയ്യുന്നു

തൊഴിൽ വെല്ലുവിളി; നിയമന മേളയുമായി മോദി

ന്യൂഡൽഹി: തൊഴിലില്ലായ്മയും വിലക്കയറ്റവും വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വെല്ലുവിളിയായിരിക്കേ, രണ്ടാംഘട്ട നിയമനമേളയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാറിന്‍റെ വിവിധ വകുപ്പുകളിലായി നിയമനം ലഭിച്ച 71,426 പേർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിയമനപത്രം നൽകുന്ന വിധമാണ് വെള്ളിയാഴ്ച രണ്ടാമത്തെ ‘റോസ്ഗാർ മേള’ സംഘടിപ്പിച്ചത്.

സർക്കാർ നിയമനം ലഭിച്ചവർക്ക് അതാത് റിക്രൂട്ടിങ് ഏജൻസികൾ തപാലിൽ നിയമന ഉത്തരവ് അയക്കുന്നതായിരുന്നു അടുത്ത കാലം വരെ സാധാരണ നടപടിക്രമം. അത് പ്രധാനമന്ത്രിയുടെ കൈകളാൽ നിർവഹിക്കപ്പെടുന്ന രീതി തുടങ്ങിയത് ഒക്ടോബറിലാണ്. ജൂനിയർ എൻജിനീയർ, സബ് ഇൻസ്പെക്ടർ, സ്റ്റെനോഗ്രാഫർ, അക്കൗണ്ടന്‍റ്, തപാൽ സേവക്, ആദായനികുതി ഇൻസ്പെക്ടർ, അധ്യാപകർ, നഴ്സുമാർ തുടങ്ങി വിവിധ മേഖലകളിലേക്കാണ് നിയമന ഉത്തരവ്.

10 ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ കഴിഞ്ഞ വർഷത്തെ പ്രഖ്യാപനം. അതേസമയം, 30 ലക്ഷത്തോളം തസ്തികകളാണ് വിവിധ വകുപ്പുകളിലായി ഒഴിഞ്ഞു കിടക്കുന്നത്. ഒക്ടോബറിലും ജനുവരിയിലുമായി നടത്തിയ രണ്ടു തൊഴിൽമേളകളിലായി ഒന്നര ലക്ഷത്തിൽ താഴെ പേർക്കു മാത്രമാണ് നിയമനം.

രണ്ടു തൊഴിൽമേളകളും നിയമസഭ തെരഞ്ഞെടുപ്പു പ്രഖ്യാപനങ്ങൾക്ക് തൊട്ടു പിന്നാലെയാണ്. ത്രിപുര അടക്കം മൂന്നു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സമയമാണിത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ സമയമായിരുന്നു ഒക്ടോബർ.തൊഴിലില്ലായ്മ രൂക്ഷമാവുകയും പൊതു-സ്വകാര്യ സ്ഥാപനങ്ങളിൽ നിയമന മരവിപ്പിക്കൽ, പിരിച്ചുവിടൽ എന്നിവ വർധിച്ചുവരുകയും ചെയ്യുന്നുവെന്നാണ് വിവിധ പഠനങ്ങൾ. ഇത് സർക്കാറിനെതിരെ യുവാക്കൾക്കിടയിൽ അമർഷം കൂട്ടുന്നു.

യുവരോഷം മറയ്ക്കാനാണ് തൊഴിൽമേള നടത്തുന്നതെന്ന് വിവിധ പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തുന്നു. വർധിച്ച തൊഴിലില്ലായ്മ നിരക്ക് വളർച്ച കൂടുതൽ മുരടിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുന്നതിനൊത്ത് ഉപഭോക്തൃ രംഗത്തെ ഡിമാന്‍റും സ്വകാര്യ നിക്ഷേപവും കുറയും.

തൊഴിൽ മേഖലയിൽനിന്നുള്ള കണക്കുകൾ സർക്കാറിന് വലിയ തിരിച്ചടിയാണ്. നഗര മേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 10.1 ശതമാനം കൂടിയെന്നാണ് മുംബൈ കേന്ദ്രമായ സെന്‍റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി റിപ്പോർട്ട്. ആഗോള മാന്ദ്യം മൂലം നിർമാണ, ചില്ലറ വിൽപന, ഐ.ടി മേഖലയിൽ നിയമനങ്ങൾ കുറഞ്ഞു.

ഐ.ടി, വിദ്യാഭ്യാസ, റീട്ടെയിൽ മേഖലകളിൽ ഒരു വർഷം മുമ്പത്തേക്കാൾ നിയമനം 28 ശതമാനം കുറഞ്ഞുവെന്നാണ് രാജ്യത്തെ പ്രമുഖ നിയമന കൺസൾട്ടൻസിയായ നൗക്രി ഡോട്ട് കോം പഠനം. തൊഴിൽ അപേക്ഷകരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 2022ൽ 76 ലക്ഷത്തിന്‍റെ വർധനവുണ്ടായി.

റോസ്ഗാർ മേളയിലൂടെ സർക്കാറിന് വേറിട്ട തനിമ -മോദി

റോസ്ഗാർ മേള സർക്കാറിന് വേറിട്ട തനിമ നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെയ്യാനുദ്ദേശിക്കുന്നത് നടപ്പാക്കുന്ന സർക്കാറിന്‍റെ ദാർഢ്യമാണ് ഇത് കാണിക്കുന്നത്. നിയമനങ്ങളിൽ സർക്കാർ വലിയ മാറ്റം കൊണ്ടുവന്നു. സമയബന്ധിതവും സുതാര്യവുമാക്കി. കുടുതൽ ഏകോപിപ്പിച്ചു.

നിയമനം കിട്ടിയ അധികം പേരുടെയും കുടുംബങ്ങളിൽ മറ്റൊരു സർക്കാർ ജീവനക്കാരില്ല. യോഗ്യതയും ക്ഷമതയും മുൻനിർത്തിയുള്ള സുതാര്യ നിയമന നടപടിയാണ് സർക്കാറിന്‍റേത്. അടിസ്ഥാന സൗകര്യ മേഖലയിലെ വലിയ നിക്ഷേപം തൊഴിൽ, സ്വയം തൊഴിൽ അവസരങ്ങൾ വർധിപ്പിച്ചതായും മോദി അവകാശപ്പെട്ടു.

ര​ണ്ടു കോ​ടി തൊ​ഴി​ൽ എ​വി​ടെ? -കോ​ൺ​ഗ്ര​സ്​

ഓ​രോ വ​ർ​ഷ​വും ര​ണ്ടു കോ​ടി തൊ​ഴി​ൽ ന​ൽ​കു​മെ​ന്നാ​ണ്​ യു​വാ​ക്ക​ൾ​ക്ക്​ സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത​ത്. അ​ത്​ എ​വി​ടെ​പ്പോ​യി? -കോ​ൺ​ഗ്ര​സ്​ ചോ​ദി​ച്ചു. 30 ല​ക്ഷം ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​മ്പോ​ൾ 71,426 പേ​ർ​ക്കു​മാ​ത്രം നി​യ​മ​നം ന​ൽ​കു​ന്ന​ത്​ യു​വാ​ക്ക​ളെ ക​ബ​ളി​പ്പി​ക്ക​ലാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - Career challenge; Modi with job fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.