ന്യൂഡൽഹി: ‘ശിവലിംഗത്തിലിരിക്കുന്ന തേൾ’ എന്ന് മോദിയെ വിളിച്ച ആർ.എസ്.എസ് നേതാവ് ആരാണെന്ന് വെളിപ്പെടുത്തുകയില്ലെന്ന് മലയാളിയായ ഡൽഹിയിലെ ‘കാരവൻ’ മാഗസിൻ എക്സിക്യൂട്ടിവ് എഡിറ്റർ വിനോദ് കെ. ജോസ് ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ചു.
വിനോദിനോട് ആർ.എസ്.എസ് നേതാവ് പറഞ്ഞതാണെന്ന ശശി തരൂരിെൻറ പരാമർശത്തെ തുടർന്ന് ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ നടത്തുന്ന അന്വേഷണത്തിെൻറ പശ്ചാത്തലത്തിലാണ് വിനോദ് നിലപാട് വ്യക്തമാക്കിയത്. ഏഴു വർഷം മുമ്പ് കാരവൻ പ്രസിദ്ധീകരിച്ച മോദിയെക്കുറിച്ചുള്ള ലേഖനത്തിൽ വന്ന ഇൗ പരാമർശത്തെ കുറിച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് അടക്കമുള്ളവർ ഇേപ്പാൾ വിമർശനമുന്നയിക്കുന്നതിൽ അർഥമില്ലെന്ന് വിനോദ് എഴുതി.
അന്നില്ലാത്ത പ്രതിഷേധം ഇപ്പോൾ അതെടുത്ത് ഉദ്ധരിച്ചപ്പോൾ ഉണ്ടാകേണ്ട കാര്യമില്ല. ഒരു മാധ്യമ പ്രവർത്തകൻ ഒരിക്കലും തെൻറ അജ്ഞാത ഉറവിടം വെളിപ്പെടുത്തില്ല. മറ്റു പല ആർ.എസ്.എസ് നേതാക്കളിൽനിന്നും ഇതേ പ്രയോഗം കേട്ടതിനാൽ അതിന് പ്രസക്തിയുമില്ല. ഒരു കാലത്ത് മോദിയുടെ വലം കൈയായിരുന്ന മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഗൊർദാൻ സദാഫിയ ഇതേ പ്രയോഗം പരസ്യമായി നടത്തിയിട്ടുണ്ടെന്നും വിനോദ് ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.