ചണ്ഡീഗഢ്: പഞ്ചാബിലെ സർക്കാർ ബസുകളിൽ വനിതകൾക്ക് യാത്ര സൗജന്യമാക്കി. വനിത ദിനമായ ഇന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങാണ് പ്രഖ്യാപനം നടത്തിയത്.
വനിത ദിനത്തോടനുബന്ധിച്ച് എട്ടിനപദ്ധതി പ്രഖ്യാപനം മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ചിരുന്നു. 2047 വനിതാ അധ്യപകർക്ക് നിയമന ഉത്തരവ് അയക്കാനും സ്ത്രീ സുരക്ഷക്കായി 181 സംഘ ശക്തി ഹെൽപ് ലൈൻ നമ്പർ എല്ലാ പൊലീസ് സ്റ്റേഷനുകളിലും രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Capt.Amarinder Singh
സ്കൂൾ പാഠ്യപദ്ധതിയിൽ വനിത അവകാശങ്ങളും ലിംഗനീതിയും ഉൾപ്പെടുത്തുക, സ്ത്രീകളുെട ആരോഗ്യം, നൈപുണ വികസനം എന്നിവക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയവയും എട്ടിന പദ്ധതികളിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.