ക്യാപ്റ്റൻ അമരീന്ദർ സിങ് മഹാരാഷ്ട്ര ഗവർണറായേക്കും

ന്യൂഡൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ അമരീന്ദർ സിങ് മഹാരാഷ്​ട്ര ഗവർണറായേക്കും. വിവിധ ദേശീയമാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. നിലവിലെ മഹാരാഷ്ട്ര ഗവർണർ എസ്.കോശ്യാരി രാജി സന്നദ്ധത അറിയച്ചതോടെയാണ് അമരീന്ദർ സിങ്ങിനെ പരിഗണിക്കുന്നത്. കോൺഗ്രസ് വിട്ടാണ് അമരീന്ദർ സിങ് ബി.ജെ.പിയിലെത്തിയത്.

കോശ്യാരിക്കെതിരെ വലിയ രീതിയിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചുവെന്നാണ് റിപ്പോർട്ട്. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ കോശ്യാരി 2019 സെപ്റ്റംബറിലാണ് മഹാരാഷ്ട്ര ഗവർണറെ ചുമതലയേറ്റത്. ശിവജിയെ സംബന്ധിച്ച ഗവർണറുടെ പരാമർശം വിവാദമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധം ഉയർന്നത്.

രാഷ്ട്രീയപരമായ എല്ലാ ഉത്തരവാദിത്വങ്ങളും വിട്ടൊഴിയാനും ശിഷ്ടകാലം വായനയും എഴുത്തും മറ്റുപ്രവർത്തനങ്ങളുമായി കഴിയാനുള്ള ആഗ്രഹം ബഹുമാന്യനായ പ്രധാനമന്ത്രിയുമായി അടുത്തിടെ മുംബൈയിൽ നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചു. എല്ലായിപ്പോഴും പ്രധാനമന്ത്രിയിൽ നിന്നും ​സ്നേഹവും പരിഗണനയും ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തിലും സമാനഅനുഭവം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജ്ഭവൻ ട്വീറ്റ് ചെയ്തിരുന്നു.

Tags:    
News Summary - Capt Amarinder Singh Likely to Replace BS Koshyari as Next Governor of Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.