ചൈന അതിർത്തി പ്രശ്​നം ചർച്ചചെയ്യാൻ അനുമതിയില്ല; പ്രതിരോധ സമിതി യോഗത്തിൽ നിന്ന്​ രാഹുൽ ഇറങ്ങിപ്പോയി

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ അനുവദിക്കാത്തതിനെത്തുടർന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും എം.പിമാരും പ്രതിരോധ സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ബുധനാഴ്​ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം നിശ്ചയിച്ചിരുന്നത്. ചൈനയുമായുള്ള അതിർത്തി പ്രശ്​നങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് രാഹുലും കോൺഗ്രസ് എംപിമാരും നടത്തിയ അഭ്യർഥന നിരസിക്കപ്പെടുകയായിരുന്നു. തുടർന്നാണ്​ അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്​.


കോൺഗ്രസ് മേധാവി സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പാർലമെൻറ്​ സ്ട്രാറ്റജി മീറ്റിൽ ചൈനയുമായുള്ള അതിർത്തി പ്രശ്‌നം ഉന്നയിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. പാർലമെൻറി​​െൻറ മൺസൂൺ സെഷനിൽ ചൈനയുമായുള്ള അതിർത്തി പ്രശ്‌നങ്ങൾക്ക് പുറമെ ഇന്ധനവില വർധന, പണപ്പെരുപ്പം, വാക്‌സിൻ ക്ഷാമം, തൊഴിലില്ലായ്​മ, റാഫേൽ ഇടപാട് വിവാദങ്ങൾ തുടങ്ങിയവ ഉയർത്താനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.


അതിർത്തി തർക്കങ്ങൾക്കൊടുവിൽ ഇന്ത്യൻ ഭൂപ്രദേശങ്ങൾ ചൈനക്ക്​ വിട്ടുകൊടുത്തുവെന്ന് നേരത്തേ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ, ചൈനീസ് സൈനികർ ഏറ്റുമുട്ടിയിരുന്നു. ഒമ്പത് മാസത്തെ തർക്കങ്ങൾക്ക്​ശേഷം, ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയി ചൈന സൈനികർ പാങ്കോങ്​ തടാകത്തി​െൻറ വടക്ക്, തെക്ക് തീരങ്ങളിൽ നിന്ന് പിൻമാറൽ സംബന്ധിച്ച് ഒരു കരാറിലെത്തി. എന്നാൽ ചൈന കയ്യേറിയ സ്​ഥലങ്ങളിൽനിന്ന്​ ഇപ്പോഴും പിൻമാറിയിട്ടില്ലെന്നാണ്​ പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.