ആഗസ്​റ്റ്​ അഞ്ചിലെ അപമാനം മറക്കാനാവില്ല -മെഹ്​ബൂബ

ശ്രീനഗർ: ഒരു വർഷത്തെ തടങ്കലിന്​ ശേഷം പുറത്ത്​ വന്ന ജമ്മുകശ്​മീർ മുൻ മുഖ്യമന്ത്രി മെഹ്​ബൂബ മുഫ്​തിയുടെ ആദ്യ പ്രതികരണം പുറത്ത്​. ആഗസ്​റ്റ്​ അഞ്ചിനുണ്ടായ അപമാനം മറക്കാനാവില്ലെന്ന്​ മുഫ്​തി പറഞ്ഞു. നിയമവിരുദ്ധമായാണ്​ ആർട്ടിക്കൾ 370 റദ്ദാക്കിയതെന്ന്​ മുഫ്​തി വ്യക്​തമാക്കി. പൊതുസുരക്ഷാ നിമയപ്രകാരം തടവിലായിരുന്ന മുഫ്​തിയെ ചൊവ്വാഴ്​ച രാത്രിയാണ്​ മോചിപ്പിച്ചത്​.

ഞങ്ങളിൽ നിന്ന്​ അനധികൃതമായി എടുത്തത്​ (ആർട്ടിക്കൾ 370) തിരിച്ച്​ തരണം. ജനാധിപത്യ വിരുദ്ധമായ രീതിയിലാണ്​ സർക്കാർ പ്രവർത്തിച്ചത്​. കശ്​മീർ പ്രശ്​നം പരിഹരിക്കുന്നതിനായുള്ള പോരാട്ടത്തിൽ നിരവധി പേർക്ക്​ ജീവൻ നഷ്​ടമായിട്ടുണ്ട്​. വഴി അത്ര എളുപ്പമല്ലെന്ന്​ എനിക്ക്​ അറിയാം. ഇനിയും പോരാട്ടം തുടരേണ്ടിയിരിക്കുന്നു. ഇന്ന്​ ഞാൻ സ്വതന്ത്ര്യയായി. ഇത്​ പോലെ അനധികൃതമായി തടവിലാക്കിയിരിക്കുന്ന മുഴുവൻ പേരെയും സ്വതന്ത്രമാക്കണമെന്ന്​ മെഹ്​ബൂബ ആവശ്യപ്പെട്ടു.

ആർട്ടിക്കൾ 370 റദ്ദാക്കിയതിന്​ പിന്നാലെ മെഹ്​ബൂബ ഉൾപ്പടെയുള്ള നേതാക്കളെ കശ്​മീരിൽ സർക്കാർ തടവിലാക്കിയിരുന്നു. മെഹ്​ബൂബയുടെ തടവ്​ ഒരു വർഷം പൂർത്തിയാകാനിരിക്കെ ഇക്കാര്യത്തിൽ കോടതി ഇടപെടൽ ഉണ്ടാവുകയും ചെയ്​തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.