ഡ്രൈവർ മുസ്ലിമായതിനാൽ ഒല ടാക്സി വിളിച്ചില്ല; വർഗീയ ട്വീറ്റുമായി വി.എച്.പി നേതാവ്

ന്യൂഡൽഹി: ഡ്രൈവർ മുസ്ലിമായതിനാൽ ഒല ടാക്സി വിളിച്ചില്ലെന്ന ട്വീറ്റുമായി വി.എച്.പി നേതാവ്. ജിഹാദികൾക്ക് പണം നൽകില്ലെന്നതിനാലാണ് ടാക്സി വിളിച്ച് പിന്നീട് അത് റദ്ദാക്കിയതെന്ന വി.എച്.പി നേതാവ് അഭിഷേക് മിശ്രയുടെ ട്വീറ്റിനെ ചൊല്ലി ട്വിറ്ററിൽ ചൂടേറി‍യ ചർച്ചയാണ് നടക്കുന്നത്. പ്രതിരോധ മന്ത്രി നിർമല സീതരാമൻ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശർമ എന്നിവരടക്കമുള്ള ബി.ജെ.പി നേതാക്കൾ അഭിഷേക് മിശ്രയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നുണ്ട്. 

ഏപ്രിൽ 20നാണ് വി.എച്.പിയുടെ ഐ.ടി സെൽ മേധാവി കൂടിയായ അഭിഷേക് മിശ്ര ട്വീറ്റ് ചെയ്തത്. ട്വീറ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തിയത്. 


 

Tags:    
News Summary - "Cancelled Ola Cab As Driver Muslim": Man Followed By Ministers On Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.