സർക്കാർ പരസ്യങ്ങളും വിദേശയാത്രകളും നിയന്ത്രിക്കു; മോദിയോട്​ സോണിയ

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രിക്ക്​ മുന്നിൽ നിർദേശങ്ങളുമായി കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി. സർക്കാർ പരസ്യങ്ങളും ഔദ്യോഗിക വിദേശയാത്രകളും ഒഴിവാക്കണമെന്ന്​ സോണിയ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ അയച്ച കത്തിലാണ്​ സോണിയ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്​.

എം.പിമാരുടെ ശമ്പളം 30 ശതമാനം വെട്ടികുറക്കാനുള്ള കേന്ദ്ര​മന്ത്രിസഭയു​െട തീരുമാനം പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ സോണിയ പ്രധാനമന്ത്രിക്ക്​ കത്തയച്ചിരിക്കുന്നത്​. 20,000 കോടിയുടെ മോടിപിടിപ്പിക്കൽ പ്രവർത്തനങ്ങൾ നിർത്തിവെക്കണം. പാർലമ​​െൻറ്​ മോടിപിടിപ്പിക്കൽ ഉൾപ്പടെയുള്ളവ ഒഴിവാക്കണം. അത്യാവശ്യമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മാത്രം നടത്തിയാൽ മതി. ഈ പണം ആശുപത്രികൾ നിർമ്മിക്കാനും പി.പി.ഇ കിറ്റുകൾ വാങ്ങാനും ഉപയോഗിക്കണം. കേന്ദ്രസർക്കാറി​​​െൻറ മുഴുവൻ പരസ്യങ്ങളും നിരോധിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

പ്രതിവർഷം 1250 കോടിയാണ്​ പരസ്യങ്ങൾക്കായി കേന്ദ്രസർക്കാർ ചെലവഴിക്കുന്നത്​. പൊതുമേഖല സ്ഥാപനങ്ങളും സർക്കാർ കമ്പനികളും നൽകുന്ന പരസ്യങ്ങൾക്ക്​ പുറമേയുള്ള കണക്കാണിത്​. ഇത്​ പൂർണമായും ഒഴിവാക്കാൻ സർക്കാർ തയാറാകണമെന്ന്​ സോണിയ പറഞ്ഞു.

Tags:    
News Summary - Cancel Rs 20,000-Crore Redesign Of Heart Of Delhi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.