ദിനേശ് റാവു, ഭാര്യ ശൈലജ
മംഗളുറു: നഗരത്തിലെ കപികാഡ് അപാർട്ട്മെന്റിൽ വൃദ്ധ ദമ്പതികൾ മരിച്ച നിലയിൽ കണ്ടെത്തി. കനറ ബാങ്ക് റിട്ട.മാനേജർ ദിനേശ് റാവു (65), ഭാര്യ ശൈലജ(64) എന്നിവരാണ് മരിച്ചത്.ശൈലജ എട്ട് വർഷത്തോളമായി കിടപ്പ് രോഗിയാണെന്ന് മംഗളൂറു സിറ്റി പോലീസ് കമ്മീഷണർ എൻ.ശശികുമാർ സംഭവസ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പരിചരണത്തിനായി രണ്ട് ഹോം നഴ്സുമാരെ നിയോഗിച്ചിരുന്നു.ശനിയാഴ്ച അവരിൽ ഒരാൾ ജോലിക്ക് വന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശൈലജ കിടക്കയിലും റാവു തൂങ്ങിയുമാണ് മരിച്ചു കിടന്നത്.ഭാര്യയെ കൊന്ന ശേഷം ജീവനൊടുക്കിയതാവാം എന്ന് അയൽവാസികൾ പോലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.