Posted On
date_range Updated On
date_range ഡൽഹി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഓഫീസറെ തല്ലിയ കനേഡിയൻ പൗരനെ തിരിച്ചയച്ചു
ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഓഫീസറെ തല്ലിയ കനേഡിയൻ പൗരനെ തിരിച്ചയച്ചു. ബുധനാഴ്ച രാത്രി ഇമിഗ്രേഷൻ ക്ലിയറൻസിനിടെയാണ് സംഭവമുണ്ടായത്.
ലുത്ഹാൻസ എയർലൈൻസിൽ മ്യൂണിക്കിൽ നിന്ന് ഡൽഹിയിലെ ത്തിയതായിരുന്നു കനേഡിയൻ പൗരൻ. നിയമങ്ങളനുസരിച്ച് വിവിധ രാജ്യങ്ങളിലെത്തുന്ന വിദേശികൾ ഇമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞതിന് ശേഷം മാത്രമേ ആ രാജ്യത്ത് പ്രവേശിക്കാവു . ഇമിഗ്രേഷൻ പരിശോധനക്കിടെ ഇതിനുള്ള ഫോമുകൾ കൃത്യമായി പൂരിപ്പിക്കാത്തത് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ഇമിഗ്രേഷൻ നിയമങ്ങൾ അറിയില്ലേയെന്നും ചോദിച്ചു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥനെ കനേഡിയൻ പൗരൻ മർദ്ദിക്കുകയായിരുന്നു.
തുടർന്ന് ഇമിഗ്രേഷൻ വകുപ്പ് ഡൽഹി പൊലീസിന് പരാതി നൽകുകയും നിയമം അനുസരിച്ച് ഇയാളെ ലുത്ഹാൻസ എയർലൈൻസിൽ തന്നെ തിരിച്ചയക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.