ദീപാവലിക്ക് മുന്നോടിയായി സർക്കാർ ജീവനക്കാർക്കും പെൻഷനേഴ്സിനും മുന്ന് ശതമാനം ഡി.എ. വർദ്ധനവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷനേഴ്സിനും വരാനിരിക്കുന്ന ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി സന്തോഷവാർത്ത. കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രി അശ്വിനി വൈഷ്ണവാണ് ഡിയർനസ് അലവൻസിലും ഡിയർനസ് റിലീഫിലും 3 ശതമാനത്തിന്റെ വർദ്ധനവ് പ്രഖ്യാപിച്ചത്. ഏഴാം ശമ്പള കമ്മീഷന്റെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതോടെ നിലവിലുള്ള 60 ശതമാനത്തിൽ നിന്ന് ഡി.എ 63 ശതമാനമായി ഉയർന്നു.

2026 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പുതിയ നിരപ്പുകൾ നടപ്പിലാക്കുന്നത്. ഈ വർഷത്തെ ഉത്സവ സീസണിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സാമ്പത്തിക സ്ഥിതിക്ക് വലിയ സാമ്പത്തിക സഹായമാകുന്നതാണ് ഈ പ്രഖ്യാപനം. രാജ്യത്തെ ഏകദേശം 48 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷത്തോളം പെൻഷൻകാർക്കുമാണ് ഈ വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കുക. സർക്കാർ ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി എടുത്ത ഈ തീരുമാനത്തിലൂടെ ഖജനാവിന് പ്രതിവർഷം ഏകദേശം 10,016 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് വരുന്നത്.  

Tags:    
News Summary - Central government announces 3% DA hike for government employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.