യുദ്ധം നിർത്താൻ പുടിനോട്​ പറയാനാകുമോ; ഇന്ത്യക്കാരെ ഒഴിപ്പിക്കണമെന്ന ഹരജിയിൽ സുപ്രീംകോടതി

ന്യൂ​​ഡ​​ൽ​​ഹി: റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റി​​നോ​​ട്​ യു​​ദ്ധം നി​​ർ​​ത്താ​​ൻ ഞ​​ങ്ങ​​ൾ പ​​റ​​യ​​ണോ എ​​ന്ന്​ ചീ​​ഫ്​ ജ​​സ്റ്റി​​സ്​ എ​​ൻ.​​വി. ര​​മ​​ണ. യു​​ക്രെ​​യ്നി​​ൽ കു​​ടു​​ങ്ങി​​യ ത​​ന്‍റെ മ​​ക​​ൾ അ​​ട​​ക്ക​​മു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ളെ എ​​ത്ര​​യും പെ​​ട്ടെ​​ന്ന്​ സു​​ര​​ക്ഷി​​ത​​മാ​​യി അ​​തി​​ർ​​ത്തി​​യി​​ലെ​​ത്തി​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സു​​പ്രീം​​കോ​​ട​​തി​​യി​​ലെ​​ത്തി​​യ ര​​ക്ഷി​​താ​​വി​​നോ​​ടാ​​ണ് ര​​മ​​ണ ഇ​​ങ്ങ​​നെ ചോ​​ദി​​ച്ച​​ത്.

വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​ല്ലാം പെ​​ൺ​​കു​​ട്ടി​​ക​​ളാ​​ണെ​​ന്നും അ​​വ​​ർ​​ക്ക്​ ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാ​​ൻ ക​​ഴി​​യു​​ന്നി​​ല്ലെ​​ന്നും അ​​ഭി​​ഭാ​​ഷ​​ക​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ​​പ്പോ​​ൾ ഏ​​തു​​ത​​ര​​ത്തി​​ലു​​ള്ള ആ​​ശ്വാ​​സ​​മാ​​ണ്​ സു​​പ്രീം​​കോ​​ട​​തി ന​​ൽ​​കേ​​ണ്ട​​തെ​​ന്ന്​ ചീ​​ഫ്​ ജ​​സ്റ്റി​​സ്​ ചോ​​ദി​​ച്ചു. മൈ​​ന​​സ്​ ഏ​​ഴ്​ ഡി​​ഗ്രി താ​​പ​​നി​​ല​​യി​​ൽ ത​​ണു​​ത്തു​​വി​​റ​​ച്ച്​ ക​​ഴി​​യു​​ന്ന 200ഓ​​ളം പെ​​ൺ​​കു​​ട്ടി​​ക​​ൾ എം​​ബ​​സി​​യെ വി​​ളി​​ച്ചി​​ട്ട്​ എ​​ടു​​ക്കു​​ന്നി​​ല്ല. ഏ​​തു​ സ​​ർ​​ക്കാ​​റി​​നോ​​ടാ​​ണ്​ ത​​ങ്ങ​​ൾ പ​​റ​​യേ​​ണ്ട​​ത്​ എ​​ന്ന്​ ചീ​​ഫ്​ ജ​​സ്റ്റി​​സ്​ ആ​​വ​​ർ​​ത്തി​​ച്ച​​പ്പോ​​ൾ വി​​ദേ​​ശ മ​​ന്ത്രാ​​ല​​യ​​ത്തോ​​ട്​ അ​​വ​​രു​​ടെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ പ​​റ​​യ​​ണ​​മെ​​ന്ന്​ അ​​ഭി​​ഭാ​​ഷ​​ക​​ൻ ബോ​​ധി​​പ്പി​​ച്ചു.

​ സു​​പ്രീം​​കോ​​ട​​തി​​ക്ക്​ എ​​ല്ലാ സ​​ഹ​​താ​​പ​​വു​​മു​​ണ്ടെ​​ന്നും മ​​നു​​ഷ്യ​​രെ കൊ​​ല്ലു​​ന്ന​​ത്​ വ​​ള​​രെ മോ​​ശ​​മാ​​ണെ​​ന്നും താ​​ങ്ക​​ളോ​​ടൊ​​പ്പ​​മു​​ണ്ടെ​​ന്നും ചീ​​ഫ്​ ജ​​സ്റ്റി​​സ്​ എ​​ൻ.​​വി. ര​​മ​​ണ മ​​റു​​പ​​ടി ന​​ൽ​​കി.

News Summary - Can we ask Putin to stop the war, asks SC as PIL filed on evacuation of Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.