മേഘാലയ, നാഗാലാൻഡ് തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഷില്ലോങ്: മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തിങ്കളാഴ്ചയാണ് രണ്ടു സംസ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ്. മാർച്ച് രണ്ടിനാണ് ഫലപ്രഖ്യാപനം.

60 സീറ്റുകളിലേക്കാണ് രണ്ട് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുക. കോൺറാഡ് സാങ്മയുടെ നാഷനൽ പീപ്ൾസ് പാർട്ടി(എൻ.പി.പി)യാണ് മേഘാലയ ഭരിക്കുന്നത്. എൻ.പി.പിക്ക് പുറമെ ബി.ജെ.പി തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എന്നീപാർട്ടികളും മത്സരരംഗത്തുണ്ട്.

നാ​ഗാലാൻഡിലെ നിലവിലെ ഭരണസഖ്യമായ യുണൈറ്റഡ് ഡെമോക്രാറ്റിക് അലയൻസിൽ, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻ.ഡി.പി.പി), ബി.ജെ.പി, നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ.പി.എഫ്) എന്നീ പാർട്ടികളാണുള്ളത്. എൻ.ഡി.പി.പിയുടെ നെഫിയു റിയോയാണ് മുഖ്യമന്ത്രി.

കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മേഘാലയയിലും നാഗാലാന്‍റിലും എത്തിയിരുന്നു. പ്രസംഗത്തിലുടനീളം പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉയർത്തിയത്.

Tags:    
News Summary - Campaigning peaks in election bound states of Nagaland and Meghalaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.