ബംഗളൂരു: സഖ്യസർക്കാറിലെ 13 എം.എൽ.എമാരുടെ രാജിയെ തുടർന്നുള്ള പ്രതിസന്ധി ചർച്ചചെയ്യാൻ ഭരണകക്ഷിയായ ജെ.ഡി.എസിെൻ റ നേതൃത്വത്തിൽ അടിയന്തര നിയമസഭ കക്ഷിയോഗം ചേർന്നു. ഞായറാഴ്ച വൈകീേട്ടാടെ യു.എസിൽനിന്ന് മടങ്ങിയെത്തിയ മുഖ്യ മന്ത്രി എച്ച്.ഡി. കുമാരസ്വാമി രാത്രി വൈകി നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ നടന്ന യോഗത്തിൽ പെങ്കടുത്തു.
ഭരണപക്ഷ എം.എൽ.എമാരുടെ അപ്രതീക്ഷിത നീക്കത്തിൽ തങ്ങളുടെ മൂന്ന് എം.എൽ.എമാരും പങ്കാളികളായതാണ് ജെ.ഡി.എസിനെയും പ്രതിരോധത്തിലാക്കിയത്. പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻകൂടിയായ എ.എച്ച്. വിശ്വനാഥാണ് വിമതർക്ക് നേതൃത്വം നൽകുന്നത്. പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ, സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവരുെട നേതൃത്വത്തിൽ നടന്ന യോഗത്തിൽ, വിട്ടുവീഴ്ച ചെയ്ത് വിമതരെ അനുനയിപ്പിക്കാനാണ് തീരുമാനം. ആവശ്യെമങ്കിൽ കോൺഗ്രസിലെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാലും എതിർപ്പില്ലെന്ന് മന്ത്രി ജി.ടി. ദേവഗൗഡ അടക്കമുള്ളവർ നേതൃത്വത്തെ അറിയിച്ചു. മന്ത്രിമാരായ സി.എസ്. പുട്ടരാജു, സാറ മഹേഷ് തുടങ്ങിയവർ മന്ത്രിസ്ഥാനമൊഴിയാമെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.
തുടർന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കോൺഗ്രസ് നിയമസഭ കക്ഷിനേതാവ് സിദ്ധരാമയ്യ, ആഭ്യന്തരമന്ത്രി എം.ബി. പാട്ടീൽ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്തു. മുംബൈയിലുള്ള വിമത എം.എൽ.എമാർ രാജിയിൽ ഉറച്ചുനിൽക്കുകയും കൂടുതൽ പേരെ രാജിവെപ്പിക്കാൻ ശ്രമം ആരംഭിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയാണ്.
കോൺഗ്രസിലെ അസംതൃപ്ത എം.എൽ.എമാരായ ഭീമ നായ്ക്ക്, കെ. സുധാകർ എന്നിവർ ഞായറാഴ്ച രാത്രി സിദ്ധരാമയ്യക്കൊപ്പം റേസ്കോഴ്സ് റോഡിലെ സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലിൽ നേതാക്കളുമായി ചർച്ച നടത്തി. ബെള്ളാരിയിൽനിന്നുള്ള വിമത എം.എൽ.എ ബി. നാഗേന്ദ്രയെയും വിളിച്ചുവരുത്തി. മുതിർന്ന നേതാവ് മല്ലികാർജുന ഖാർഗെയുടെ സദാശിവ നഗറിലെ വസതിയിൽ രാമലിംഗ റെഡ്ഡിയുമായി അദ്ദേഹം ചർച്ച നടത്തിയെങ്കിലും രാജി തീരുമാനത്തിൽനിന്ന് റെഡ്ഡി പിന്മാറിയിട്ടില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.