'മൈ ലോർഡ് എന്നുവേണ്ട, പകരം മാഡം എന്നുവിളിച്ചോളൂ' കർണാടക ഹൈകോടതി ജഡ്ജി

ബം​ഗളൂരു: കോടതി മുറിയിലെ 'മൈ ലോർഡ്' എന്ന സംബോധന ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് വനിതാ ജഡ്ജി. കർണാടക ഹൈകോടതി ജഡ്ജി ജ്യോതി മുലിമണിയാണ് അഭിഭാഷകരോട് 'മാഡം' എന്ന് പകരം സംബോധന ചെയ്യാൻ അഭ്യർഥിച്ചത്.

കേസ് ലിസ്റ്റിനൊപ്പം പ്രത്യേക കുറിപ്പ് നൽകിയാണ് ജഡ്ജി അഭ്യർത്ഥന നടത്തിയത്. നേരത്തെ ജസ്റ്റിസ് കൃഷ്ണ ഭട്ടും ലോർഡ് എന്നതിന് പകരം സർ എന്ന് അഭിസംബോധന ചെയ്യാൻ അഭിഭാഷകരോട് അഭ്യർഥിച്ചിരുന്നു.

മൈ ലോർഡ് എന്നോ ലോർഡ്ഷിപ് എന്നോ സംബോധന ചെയ്യുന്നത് ഇന്ത്യൻ പശ്ചാത്തലത്തിൽ ശരിയെല്ലെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Call me Madam, not My Lord, says Justice Mulimani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.