കോടതി വിധിക്ക് കാത്ത് നിൽക്കാതെ കൽക്കട്ട യൂനിവേഴ്സിറ്റി മമതക്ക് ഡി.ലിറ്റ് നൽകി

കൊൽക്കത്ത: കൽക്കട്ട സർവകലാശാലയിൽ നിന്നുള്ള ഹോണററി ഡോക്ടറേറ്റ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഏറ്റുവാങ്ങി. ഈ തീരുമാനത്തെ ചോദ്യം ചെയ്ത ഹരജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത ബഹുമതി സ്വീകരിച്ചത്. വടക്കൻ ബംഗാളിലെ യൂണിവേഴ്സിറ്റിയിലെ റിട്ടയേർഡ് വൈസ് ചാൻസലറടക്കം രണ്ട് പേരാണ് മമതക്ക് ഡോക്ടറേറ്റ് ഡിഗ്രി നൽകാനുള്ള തീരുമാനത്തിനെതിരെ പൊതു താൽപ്പര്യ ഹരജിയുമായി കോടതിയെ സീമിപിച്ചത്. 

കേസ് പരിഗണിച്ച കോടതി ഇന്നലെ മൂന്ന് മണിക്കൂറോളം വാദങ്ങൾ കേട്ടിരുന്നു. ഇന്ന് വാദം തുടരാനിരിക്കെയാണ് കൽക്കട്ട സർവകലാശാല ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചത്. സർക്കാർ ഫണ്ടിനാൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി അവരെ സ്വാധീനിക്കാൻ കഴിയുന്ന ഒരു വ്യക്തിക്ക് ഡിഗ്രി നൽകുന്നത് അനുചിതമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഇത്തരം പ്രവൃത്തികൾ വിശ്വാസ്യത നഷ്ടപ്പെടാൻ കാരണമാകുമെന്നും ഹരജിക്കാർ കുറ്റപ്പെടുത്തിയിരുന്നു.

Tags:    
News Summary - Calcutta University to await court order before D.Litt to Mamata Banerjee - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.