മുഹറം ദിനത്തി​െല ദുർഗാ വിഗ്രഹ നിമഞ്​ജന നിരോധനം ​െഹെകോടതി റദ്ദാക്കി

കൊൽക്കത്ത: മുഹറം ദിനത്തിൽ വിഗ്രഹ നിമഞ്​ജനം നിരോധിച്ച്​ പശ്​ചിമ ബംഗാൾ സർക്കാർ ഇറക്കിയ ഉത്തരവ്​ ഹൈകോടതി റദ്ദാക്കി.  എല്ലാ ദിവസവും നിമഞ്​ജനം നടത്താമെന്ന്​ കോടതി അറിയിച്ചു. ഹൈകോടതി ആക്​ടിങ്​ ചീഫ്​ ജസ്​റ്റിസ്​ രാകേഷ്​ തിവാരിയാണ്​ സംസ്​ഥാന സർക്കാറി​​​െൻറ ഉത്തരവ്​ റദ്ദാക്കിയത്​. മുഹറത്തിനും ദുർഗപൂജ നിമഞ്​ജനത്തിനും വെവ്വേറെ വഴികൾ ഒരുക്കണമെന്നും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളെല്ലാം ഏർപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. 

നിങ്ങൾക്ക്​ അധികാരം പ്രയോഗിക്കാം. എന്നാൽ ഏകപക്ഷീയമായ അധികാര പ്രയോഗം അനുവദിക്കില്ല. ഒരു സമ്മേളനം അക്രമാസക്​തമായാൽ ആദ്യം ജല പീരങ്കി, പിന്നീട്​ ലാത്തിച്ചാർജ്​, പിന്നീട്​ അടുത്ത പടി എന്നിങ്ങനെയാണ്​ നീങ്ങുക​. ആദ്യം തന്നെ ​െവടിയുതിർക്കാൻ അനുവാദമില്ല. വിഗ്രഹ നിമഞ്​ജന നിരോധനം എന്നത്​ അവസാനം സ്വീകരിക്കേണ്ട വഴിയാണ്​. അത്​ ആദ്യം തന്നെ സ്വീകരിച്ചു​െവന്നും കോടതി കുറ്റപ്പെടുത്തി.

കോടതി ഉത്തരവിട്ടാലും നിരോധനം തുടരുകയാണെങ്കിൽ എന്തു സംഭവിക്കുമെന്ന അഡ്വക്കേറ്റ്​ ജനറലി​​​െൻറ ചോദ്യത്തിന്​ നിങ്ങൾ അത്രമാത്രം ശക്​തയാണല്ലേ എന്ന്​ കോടതി ചോദിച്ചു. കല​ണ്ടർ പിടിച്ചു നിർത്താൻ നിങ്ങൾക്കാകുമോ. ചന്ദ്രനെ നിയന്ത്രിക്കാൻ നിങ്ങൾക്കാകുമോ, കഴിയു​െമങ്കിൽ ചെയ്​തു നോക്കൂവെന്നും കോടതി പറഞ്ഞു. 

നിയന്ത്രണവും നിരോധനവും വ്യത്യാസമു​െണ്ടന്നും അങ്ങേയറ്റത്തെ അധികാരമാണ്​ സർക്കാർ പ്രയോഗിച്ചത്​. എന്തെങ്കിലും പ്രശ്​നങ്ങളുണ്ടായാൽ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന വിചാരം മൂലമാണ്​ ഇൗ നടപടി ഉണ്ടായിരിക്കുന്നതെന്നും കോടതി വിലയിരുത്തി. 
 
മുഹറത്തോടനുബന്ധിച്ച്​ സെപ്​തംബർ 30ന്​ രാത്രി 10 മുതൽ ഒക്ടോബർ ഒന്ന്​ രാത്രി 10 വരെ ദുർഗാ വിഗ്രഹ നിമഞ്​ജനം തടഞ്ഞു​െകാണ്ട്​ രണ്ടാഴ്​ച മുമ്പ്​ മമത ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ചിലർ കോടതി​െയ സമീപിച്ചതിനെ തുടർന്നാണ്​ നിരോധനം റദ്ദാക്കിക്കൊണ്ട്​ കോടതി വിധിച്ചത്​. 

Tags:    
News Summary - Calcutta High Court revoked ban of immersion of Durga idols India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.