ബംഗാൾ പഞ്ചായത്ത്​ തെരഞ്ഞെടുപ്പിന്​ ഹൈകോടതി സ്​റ്റേ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ൾ പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ നടപടികൾക്ക്​ കൊൽക്കത്ത ഹൈകോടതിയുടെ സ്​റ്റേ. ഏപ്രിൽ 16 വരെയാണ്​ നടപടികൾ സ്​റ്റേ ചെയ്​ത്​ കോടതി ഉത്തരവിട്ടത്​. ബി.ജെ.പി നൽകിയ ഹരജിയിലാണ്​ നടപടി. 

നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​ന്തി​മ സ​മ​യ​പ​രി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടുള്ള തർക്കത്തെ തുടർന്നാണ്​ നടപടികൾ കോടതി സ്​റ്റേ ചെയ്​തത്​.  അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​​​​​െൻറ പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​​​​​െൻറ അ​വ​സാ​ന തീ​യ​തി സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഒ​രു ദി​വ​സ​ത്തേ​ക്ക്​ നീ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ, പിന്നീട്​ ക​മീ​ഷ​ൻ ​തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു. 

ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക സ​മ​ർ​പ്പ​ണം മു​ട​ക്കു​ന്ന​തി​ന്​ തൃ​ണ​മൂ​ലി​​​​​െൻറ സ​മ്മ​ർ​ദം മൂ​ല​മാ​ണി​തെ​ന്ന്​ ആ​രോ​പി​ച്ച്​ ഇതിനിടെ ബി.​ജെ.​പി സു​പ്രീം​കോ​ട​തിയെ സമീപിച്ചു. എന്നാൽ​ പ​രാ​തി​യു​ണ്ടെ​ങ്കി​ൽ കൊ​ൽ​ക്ക​ത്ത ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സു​പ്രീം​കോ​ട​തി നിർദേശിക്കുകയായിരുന്നു.

Tags:    
News Summary - Calcutta HC stays panchayat election process in West Bengal - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.