യു.പിയിൽ വി.ഐ.പി സുരക്ഷക്കായി 95 വാഹനങ്ങൾ വാങ്ങുന്നു

ലഖ്നോ: സംസ്ഥാനത്തെത്തുന്ന വി.ഐ.പികൾക്കും വി.വി.ഐ.പിമാർക്കും സുരക്ഷക്കായി 95 ആഡംബര വാഹനങ്ങൾ വാങ്ങാനുള്ള നിർദ്ദേശം യു.പി മന്ത്രിസഭ അംഗീകരിച്ചു. പതിവ് എസ്.യു.വികൾ കൂടാതെയാണ് ജാമറുകളും ബുള്ളറ്റ് പ്രൂഫ് കവചവുമുള്ള വാഹനങ്ങളുൾപ്പടെ വാങ്ങാൻ യോഗി സർക്കാർ തീരുമാനിച്ചത്. 23 കോടി ചെലവിട്ടാണ് വാഹനങ്ങൾ വാങ്ങുന്നത്.

മുഖ്യമായും അലഹബാദിലെ കുംഭ മേളക്കും വാരണാസിയിൽ നടക്കുന്ന പ്രവാസി ഭാരതിയ ദിവാസിലും പങ്കെടുക്കാനെത്തുന്ന വി.ഐ.പികൾക്ക് വേണ്ടിയാണ് വാഹനങ്ങൾ വാങ്ങുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഇത് കൂടാതെ സംസ്ഥാന എസ്റ്റേറ്റ് വകുപ്പിന് 17 വാഹനങ്ങൾ കൂടി വാങ്ങാൻ സർക്കാർ അനുമതി നൽകി. ചൊവ്വാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിമാരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുകയുണ്ടായി. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, മന്ത്രിമാരിൽ ചിലർ നടത്തിയ പ്രസ്താവനകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ മുഖ്യമന്ത്രി ചർച്ച ചെയ്തു.

Tags:    
News Summary - UP Cabinet nod for 95 ‘VIP’ cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.