ന്യൂഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ; കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടൻ​​?

ന്യൂഡൽഹി: രാജ്​നാഥ്​ സിങ്​, നിതിൻ ഗഡ്​കരി ഉൾപെടെ കേന്ദ്രമന്ത്രിമാരുമായും ബി.ജെ.പി പ്രസിഡന്‍റ്​ ജെ.പി നദ്ദയുമായും തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തിരക്കിട്ട ചർച്ചകൾക്കു പിറകെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടന​െയ കുറിച്ച്​ അഭ്യൂഹം ശക്​തം. വിവിധ സംഘങ്ങളായി തിരിഞ്ഞാണ്​ മന്ത്രിമാർ പ്രധാനമന്ത്രിയെ കാണുന്നത്​. ഡി.വി സദാനന്ദ ഗൗഡ, കേരളത്തിൽനിന്നുള്ള വി. മുരളീധരൻ എന്നിവരടങ്ങിയ സംഘവും കണ്ടവരിൽ പെടും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7, ലോക്​ കല്യാൺ മാർഗിൽ ജെ.പി നദ്ദയുടെ സാന്നിധ്യത്തിലാണ്​ കൂടിക്കാഴ്ചകളിലേറെയും. കഴിഞ്ഞയാഴ്​ച പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത്​ ഷാ, കേന്ദ്ര മന്ത്രിമാരായ രവി ശങ്കർ പ്രസാദ്​, ജിതേന്ദർ സിങ്, പാർട്ടി അധ്യക്ഷൻ നദ്ദ ​ എന്നിവരുടെ ചർച്ച നടന്നിരുന്നു.

വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും മന്ത്രിസഭ പുനഃസംഘടന കൂടി അജണ്ടയാണെന്ന്​ സൂചനയുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. നിലവിൽ 60 പേരടങ്ങിയതാണ്​ കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രിക്ക്​ പുറമെ 21 കാബിനറ്റ്​ മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള ഒമ്പതു സഹമന്ത്രിമാർ, 29 സഹമന്ത്രിമാർ എന്നിവരാണവർ. വികസനം പൂർത്തിയായുകന്നതോടെ 79 പേർ വരെയായി ഉയർന്നേക്കും.

പുതുതായി ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ ഉൾപെടെയുള്ളവർക്ക്​ നറുക്കു വീഴാൻ സാധ്യതയേറെ. 

Tags:    
News Summary - Cabinet expansion, reshuffle on cards? Speculations rise as PM Modi meets union ministers, BJP chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.